Lajo Jose

കോട്ടയം ജില്ലയില്‍ അതിരമ്പുഴയില്‍ ജനനം. ത്രില്ലറുകള്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നപോലെ തന്നെ ത്രില്ലര്‍ നോവലുകള്‍, സിനിമകള്‍ എന്നിവ വായിക്കുവാനും ആസ്വദിക്കുവാനും ഇഷ്ടപ്പെടുന്ന ആളാണ് ലാജോ ജോസ്. വായന തുടങ്ങിയത് ഇംഗ്ലീഷ് നോണ്‍-ഫിക്ഷന്‍ വിഭാഗത്തിലാണെങ്കിലും ഒരു സുഹൃത്തിന്‍റെ ഇടപെടലോടെ മലയാളം ചെറുകഥയിലേക്കും പിന്നീട് നോവലുകളിലേക്കും തിരിഞ്ഞു.എഴുതിത്തുടങ്ങിയത് ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകളാണ്. സുഗമമായ എഴുത്തിന് ഉദ്യോഗക്കയറ്റം തടസ്സമാകുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് മുഴുവന്‍ ശ്രദ്ധയും തിരിച്ചുവിട്ടു. ജോലി ഉപേക്ഷിക്കുമ്പോള്‍ മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ട്രെയിനിംഗ് വിഭാഗത്തില്‍ കേരളത്തിന്‍റെ റീജിയണല്‍ മാനേജരായിരുന്നു. കോഫി ഹൗസ് ആദ്യനോവലാണ്.ഈ നോവലിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ www.facebook.com/coffeehousenovel എന്ന പേജ് സന്ദര്‍ശിക്കുക.
Email-lajojose@gmail.com
www.facebook.com/lajojose.official
Coffee House
ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വെഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനുകളിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസിനീയമായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെ..