Lohitadas
നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ്, ഗാനരചയിതാവ്. 1955 മെയ് 10ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ജനനം.തനിയാവര്‍ത്തനം, ഭരതം, കിരീടം, വാത്സല്യം, അമരം, സല്ലാപം, കമലദളം, ദശരഥം, കുടുംബപുരാണം, ഹിസ് ഹൈനസ് അബ്ദുള്ള, തൂവല്‍ക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കന്മദം, കസ്തൂരിമാന്‍തുടങ്ങി 44 ചിത്രങ്ങള്‍ക്ക് തിരക്കഥകള്‍ രചിച്ചു.ഭൂതക്കണ്ണാടി, കാരുണ്യം, ഓര്‍മ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, നിവേദ്യം തുടങ്ങി പന്ത്രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ക്കു പുറമെ ഇന്ദിരാഗാന്ധി അവാര്‍ഡ്, രാമു കാര്യാട്ട് അവാര്‍ഡ്, അതുല്യ പത്മരാജന്‍ അവാര്‍ഡ്, അരവിന്ദന്‍ പുരസ്‌കാരം, തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഏറ്റവും നല്ല തിരക്കഥാകൃത്തിനും ഏറ്റവും നല്ല സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പലതവണ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സിന്ധു. മക്കള്‍: ഹരികൃഷ്ണന്‍, വിജയ് ശങ്കര്‍.
2009 ജൂണ്‍ 28ന് അന്തരിച്ചു.
Kazhchavattom
Written By:Lohithadas , ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര് ശങ്കരാടി, രവീന്ദ്രന്മാസ്റ്റര്, പത്മരാജന്, ഭരതന്, ഒടുവില്ഉണ്ണിക്കൃഷണന് എന്നിങ്ങനെ ഒട്ടേറെ സഹ..