Lonappan Nambadan
ലോനപ്പന്‍ നമ്പാടന്‍
അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍.തൃശൂര്‍ ജില്ലയിലെ പേരാമ്പ്രയില്‍ 1935ല്‍ ജനനം.വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു.കൊടകരയില്‍നിന്നും ഇരിങ്ങാലക്കുടയില്‍നിന്നും നിരവധി തവണ നിയമസഭസാമാജികനായിരുന്നു;രണ്ടു തവണ മന്ത്രിയും. 2004ല്‍ മുകുന്ദപുരത്തുനിന്നുള്ള പാര്‍ലമെന്റ് മെംബറായി. കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) എന്നീ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു.
വിലാസം: ലോനപ്പന്‍ നമ്പാടന്‍, പേരാമ്പ്ര, തൃശൂര്‍ - 680 689
പി. പ്രകാശ് (സമാഹരണം)
എഴുത്തുകാരന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍.ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. മലയാള മനോരമയിലും വിശാല കൊച്ചി വികസന അതോറിറ്റിയിലും സേവനമനുഷ്ഠിച്ചു.
വിലാസം: രാജാങ്കണം, ഇടപ്പള്ളി നോര്‍ത്ത്, കൊച്ചി - 682 041
Ningalude Swantham Nambadan
Essays by Lonappan Nambadanലോനപ്പൻ നമ്പാടൻ----- കാപട്യമില്ലാത്ത രാഷ്ടീയ പ്രവർത്തകൻ, സഭാപരിഷ്കരണവാദി, ഭാഷാസ്നേഹി, നർമ്മപ്രിയൻ എന്നീ നിലകളിൽ നമ്പാടൻ മാസ്റ്റർ കേരളീയ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നത്. മാഫിയകൾ എവിടെയും പിടിമുറുക്കുന്നു. ..