Ludmilla Petrushevskaya
ലൂദ്മിള പെത്രുഷേവ്സ്ക്കയ
റഷ്യന്‍ എഴുത്തുകാരി. കവയിത്രി, നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, വിവര്‍ത്തക, ഗായിക എന്നീ നിലകളില്‍ പ്രശസ്തയാണ്.
ജനനം: 1938. സ്റ്റാലിന്‍റേയും ബ്രഷ്നേവിന്‍റേയും ഗോര്‍ബച്ചേവിന്‍റേയും സോവിയറ്റ് യൂണിയനില്‍ ജീവിക്കുകയും കമ്മ്യൂണിസം ഉപേക്ഷിച്ച്
നവലിബറല്‍ മുതലാളിത്തത്തിന്‍റെ പാതയിലേക്കു പ്രയാണം ചെയ്യുന്ന റഷ്യയില്‍ ജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പെത്രുഷേവ്സ്ക്കയ ഒരു അപൂര്‍വ്വ പ്രതിഭാസമാണ്. നിരവധി അനുഭവങ്ങളുടെ ജീവിക്കുന്ന കലവറയാണ് അവര്‍. റഷ്യന്‍ ബുക്കര്‍ പ്രൈസ്, 2003ലെ പുഷ്കിന്‍ പ്രൈസ്, ലോക ഫാന്‍റസി അവാര്‍ഡ്, 2004ലെ റഷ്യന്‍ സ്റ്റേറ്റ് പ്രൈസ് എന്നീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി.
സി.എസ്. സുരേഷ്
സോവിയറ്റു യൂണിയനിലെ പാട്രിസ് ലുമുംബ യൂണിവേഴ്സിറ്റിയില്‍നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം. റഷ്യന്‍ ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് നേരിട്ട് വിവര്‍ത്തനം ചെയ്ത ആദ്യ വ്യക്തി.ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.
യെവ്ഗെനി വൊദലാസ്കിന്‍റെ Lavr (ലാറുസ് എന്ന വിശുദ്ധന്‍), നീലാകാശത്തില്‍ നിന്ന്, മറീന സ്റ്റെപ്പ്നൊവയുടെ Women of Lazaraus (ലാസറിന്‍റെ പെണ്ണുങ്ങള്‍),
എന്നീ കൃതികള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചു. ഇത് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന നാലാമത്തെ വിവര്‍ത്തനമാണ
Oru Penkutty Metropol Hotelil Ninnum
ഒരു പെൺകുട്ടി മെട്രോപ്പോൾ ഹോട്ടലിൽ നിന്നുംലൂദ്മിള പെത്രുഷേവ്‌സ്‌ക്കയബോൾഷെവിക്കുകളായിരുന്ന പെത്രുഷേവ്‌സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി ആയിരത്തിതൊള്ളായിരത്തിമുപ്പതുകളുടെ അവസാനം വെടിവെച്ചു കൊല്ലുകയും ലൂദ്മിള ഉൾപ്പെടെ ബാക്കിയായവരെ നാടുകടത്തുകയും ചെയ്തതോടെ സമൂഹത്തിൽ അവർക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും നിന്ദയും സങ്കൽപ്പ..