M K Harikumar
നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍. 1962ല്‍ കൂത്താട്ടുകുളത്ത് ജനനം. കുറവിലങ്ങാട് ദേവമാതാ കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പത്രാധിപ സമിതിയംഗമായിരുന്നു. കൃതികള്‍: ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങള്‍, അഹംബോധത്തിന്റെ സര്‍ഗാത്മകത, കഥ ആധുനികതയ്ക്കു ശേഷം, പുതിയ കവിതയുടെ ദര്‍ശനം, അക്ഷരജാലകം, വീണ പൂവ് കാവ്യങ്ങള്‍ക്കു മുമ്പേ, നവാദ്വൈതം - വിജയന്റെ നോവലുകളിലൂടെ, ചിന്തകള്‍ക്കിടയിലെ ശലഭം, എന്റെ മാനിഫെസ്റ്റോ, എന്റെ ജ്ഞാനമുകുളങ്ങള്‍, സാഹിത്യത്തിന്റെ നവാദ്വൈതം. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണ ഫെലോഷിപ്പ്, അങ്കണം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ എക്‌സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച മലയാളം കോളമിസ്റ്റായി തിരഞ്ഞെടുത്തു. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ താമസം.
Jalachaaya
Book by M.K.Harikumar , ദിക്കറിയാതെ വന്നുകൂടിയ മഞ്ഞ ശലഭങ്ങള്‍ ജ്ഞാനം ശുശ്രൂഷ ചെയ്യാനായി തിടുക്കം കൂട്ടി ചിറകടിക്കുന്നതിനിടയില്‍ അവ ഉതിര്‍ത്തിട്ട ക്രൈസവ വചനങ്ങളുടെ ശൈത്യകാല പരാഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍ വം താഴേക്കു പതിച്ചുകൊണ്ടിരുന്നു. ആകാശങ്ങളിലൂടേ സംവേദനക്ഷമമായി അവ മെല്ലെ പടര്‍ന്നു. ദൈവം പ്രാണനെ പാതാളത്തിന്റെ പിടിയില്‍ നിന്ന് വീണ്ടെ..
Sahithyathinte Navadwaitham
Book By M.K.Harikumar മലയാളസാഹിത്യചരിത്രത്തിലാദ്യമായി സ്വകീയമായ ഒരു സാഹിത്യ സാംസ്കാരിക ചിന്തയും ദര്‍ശനവും അവതരിപ്പിക്കുകയാണ് എം കെ ഹരികുമാര്‍ . ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കല , ആദ്ധ്യാത്മികത , സാഹിത്യം , തത്ത്വചിന്ത , നിരൂപണം , രാഷ്ട്രീയം തുടങ്ങിയ വ്യവഹാരങ്ങളെല്ലാം തീര്‍ത്തും വ്യത്യസ്തമായൊരു കാഴ്ചപ്പാടോടെ കാണണമെന്ന് ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു ...
Ente Njanamukulangal
Book by M.K.Harikumarചിന്ത വികസിക്കുന്നത് അതിന്റെ പൂര്‍വ്വദശകളെ അനന്തരദശകള്‍ നിരസിക്കുന്നതിലൂടെയാണ് എന്ന ആശയത്തിലാണ് ഹരികുമാറിന്റെ ചിന്തകള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു സാഹിത്യവിമര്‍ശകന്‍ എന്ന നിലയ്ക്ക് കൈക്കൊള്ളാവുന്ന ഏറ്റവും അവികലമായ ചിന്താഗതിയില്‍ പരസഹായമന്യെ എത്തിച്ചേര്‍ന്ന ഹരികുമാറിനെ അഭിനന്ദിക്കേണ്ടതാണ്. അന്തരമായ ഈ പരോക്ഷപാരതന്ത്ര്യത്തിന്റ..
Ente Manifesto
Philosophy by M.K.Harikumarസ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൗലികദര്‍ശനം സംഭാവനചെയ്യുന്ന പുസ്തകമാണ് എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും അപ്പുറമുള്ള വ്യത്യസ്തമായ ഒരു ചിന്താലോകമാണ് ഈ കൃതി ചൂണ്ടിക്ക..