M K Sanoo

എം കെ സാനു
എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍. 1928 ഒക്‌ടോബര്‍ 27ന് ആലപ്പുഴയിലെ മംഗലത്തുവീട്ടില്‍ ജനനം. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള നിയമസഭാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 1992ലെ വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കര്‍മ്മഗതി എന്ന ആത്മകഥയ്ക്ക് വൈഖരി പുരസ്‌ക്കാരവും സദ്കീര്‍ത്തി പുരസ്‌ക്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്. കൃതികള്‍: പ്രഭാതദര്‍ശനം, നാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍, അവധാരണം, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങള്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, കുമാരനാശാന്‍, എന്റെ വഴിയമ്പലങ്ങള്‍, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍.
Ente Vazhiyambalangal
Book by: M.K.Sanuജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഊരുണ്ടുകൂടുന്ന മൌനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ചായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തി പ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹാസ്തതയോടെ നിര്‍വ്വഹിക്കുന്നു. അയ്യപ്പപ്പണിക്കരും..