M Kamarudheen

M Kamarudheen

എം. കമറുദ്ദീന്‍

കവി, കഥാകൃത്ത്, നോവലിസ്റ്റ്.തൃശൂര്‍ ജില്ലയിലെ വടക്കേക്കാടില്‍ ജനനം. ആനുകാലികങ്ങളില്‍ എഴുതുന്നു.നോവല്‍, കഥ, പഠനങ്ങള്‍, ചരിത്രം, വിവര്‍ത്തനം,ലേഖനം, ആരോഗ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പതിമ്മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.സ്‌കൂള്‍-കോളേജ് തലത്തിലും അമേച്വര്‍ നാടകവേദികളിലും നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എട്ട് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടകത്തിന് ജി. ശങ്കരപ്പിള്ള സ്മാരക അവാര്‍ഡും ഇടശ്ശേരി അവാര്‍ഡും ലഭിച്ചു. കോഴിക്കോട് മദ്രാസ് യൂണിവേഴ്‌സിറ്റികളില്‍ നിന്നായി എം.എ., എം.എസ്‌സി. ബിരുദം. സി.ബി.റ്റി. അടക്കമുള്ള വിവിധ സൈക്കോ തെറാപ്പികളിലും ബയോ ഫീഡ്ബാക്കിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളില്‍ കണ്ടന്റ് റൈറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.


Grid View:
-15%
Quickview

Puravanjeriyile Kizhavan

₹55.00 ₹65.00

A Novel by M. Kamarudheenപുറവഞ്ചേരിപ്പാടം എവിടെയാണ്? വിത്തും വിതയും കൃഷിയും ജീവിതസാഫല്യമായി കൊണ്ടു നടന്ന കണ്ടാരു, ജീവിതവും ആനന്ദവും സത്യവും കൃഷിയില്‍ സമര്‍പ്പിച്ച മനുഷ്യന്‍, കൈവിട്ടുപോയ ഒരു ലോകക്രമത്തിനു മുന്നില്‍ പ്രാണവ്യഥയോടെ നില്‍ക്കുന്നു. പുതിയ ലോകക്രമത്തിന്റെ കയ്യൂക്കിനു മുന്നില്‍ തകര്‍ന്നടിയുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഹൃദയസ്പര്‍ശിയ..

Showing 1 to 1 of 1 (1 Pages)