M P Narayana Pillai

M P Narayana Pillai

എം.പി. നാരായണപിള്ള (1939-1998)

കഥാകൃത്ത്, നോവലിസ്റ്റ്.1939 നവംബര്‍ 22ന് പെരുമ്പാവൂരില്‍ ജനനം.

പിതാവ്: പരമേശ്വരന്‍ നായര്‍. മാതാവ്: അമ്മുക്കുട്ടിയമ്മ. കൃഷിശാസ്ത്രത്തില്‍ ബിരുദം. 

നവീന ചെറുകഥാപ്രസ്ഥാനത്തിന് തുടക്കമിട്ടവരില്‍ പ്രമുഖന്‍.പത്രപ്രവര്‍ത്തകന്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്ലാനിങ് കമ്മീഷനില്‍ ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയില്‍ കോമേഴ്‌സ് ഗ്രൂപ്പിന്റെ ചീഫ് ഓഫ് പബ്ലിക്കേഷന്‍, മക്ഗ്രാഹില്‍ വേള്‍ഡ് ന്യൂസിന്റെ ഇന്ത്യന്‍ ലേഖകന്‍, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ സഹപത്രാധിപര്‍, ട്രയല്‍ പത്രാധിപര്‍, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് റിവ്യു പത്രാധിപര്‍ എന്നീ നിലയ്‌ക്കെല്ലാം പത്രപ്രവര്‍ത്തനം നടത്തി. സമകാലികപ്രശ്‌നങ്ങളെക്കുറിച്ച് നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. കഥ, നോവല്‍, ലേഖനം എന്നീ വിഭാഗങ്ങളില്‍ പതിനാറു കൃതികള്‍. പരിണാമത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1991). 1998 മെയ് 19ന് മുംബൈയില്‍ അന്തരിച്ചു.

ഭാര്യ: പ്രഭാപിള്ള.



Grid View:
Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള
Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള
Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള
-15%
Quickview

Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള

₹179.00 ₹210.00

എം പി നാരായണപിള്ളജീവിതത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളിൽ തമസ്കരിക്കപ്പെട്ട ജീവിതങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവർക്കും കഥകളുണ്ടെന്നും തെളിയിച്ച കഥാകാരനാണ്  എം പി നാരായണപിള്ള.  ഉഗ്രമായ വിശപ്പുള്ളപ്പോൾ ഉണ്ണാനുള്ളത് കൊലച്ചോർ മാത്രമാണെന്നറിയുന്ന കനത്ത ദുഃഖങ്ങൾ നാണപ്പന്റെ കഥകളിൽ അന്തർലീനമായിരിപ്പുണ്ട്. ഹാസ്യത്തിന്റെ നേർത്ത തിരശ്ശ..

Avasanathe Pathu Roopa Note
Avasanathe Pathu Roopa Note
Avasanathe Pathu Roopa Note
Out Of Stock
-15%
Quickview

Avasanathe Pathu Roopa Note

₹149.00 ₹175.00

Book by M.P.Narayanapilla നർമ്മത്തിൽ ചാലിച്ച അനുഭവവും വെളിപാടും നിറഞ്ഞ ഓര്മ്മകള് ആത്മാംശം ഉള്ള ലേഖനങ്ങള്, എഴുത്തുകാരന്എന്ന നിലയിലുള്ള തന്റെ കാഴ്ച്ചപ്പാടുകള്, ആത്മസുഹൃത്തുക്കളുടെ കുറിപ്പുകള്- ഇതൊക്കെ ചേര്ത്തു വച്ച് അകാലത്തില് തിരോഭവിച്ച ഒരെഴുത്തുകാരന്റെ സ്വത്വം ആവിഷ്കരിക്കുകയാണ് അവസാനത്തെ പത്തുരൂപാനോട്ട് എന്ന പുസ്തകം. ജീവിതം ഒരുതരംഅലച്ചിലാണെന്നും..

Showing 1 to 2 of 2 (1 Pages)