M P Surendran

M P Surendran

എം.പി. സുരേന്ദ്രന്‍
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍. തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവില്‍ ജനനം.  കളിയെഴുത്തിലും കലാപഠനത്തിലും സജീവം.
സാഹിത്യത്തിലെ ബിരുദാനന്തരബിരുദത്തിനുശേഷം അധ്യാപകന്‍. 1981ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. വിവിധ യൂണിറ്റുകളില്‍ ന്യൂസ് എഡിറ്ററായി  പ്രവര്‍ത്തിച്ച ശേഷം തൃശ്ശൂരില്‍ ഡെപ്യൂട്ടി എഡിറ്റര്‍.  2013 മുതല്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ ഹെഡ് ഓഫ് പ്രോഗ്രാംസ്. 2020ല്‍ വിരമിച്ചു.
പ്രധാന കൃതികള്‍: റെഡ് സോണ്‍, സെക്കന്‍റ് ഹാഫ്, തുകല്‍പ്പന്തിന്‍റെ യാത്രകള്‍, കറുപ്പും കാല്‍പ്പന്തും,  നടനജീവിതം, ചിത്രകാരന്‍ മാധവമേനോന്‍. നിള, പെരിയാര്‍ പഠനങ്ങള്‍ക്ക് സെന്‍റര്‍ ഫോര്‍  എന്‍വയോണ്‍മെന്‍റിന്‍റെ ഫെല്ലോഷിപ്പ്,
പുരസ്കാരങ്ങള്‍: കേസരി പുരസ്കാരം,  ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, വി.കെ.എന്‍. പുരസ്കാരം, നിളാവേദി അവാര്‍ഡ്, അന്താരാഷ്ട്ര പുസ്ത്കോത്സവ അവാര്‍ഡ്,  ഒ.കെ.ആര്‍. മേനോന്‍ പുരസ്കാരം, വൈ.എം.സി.എ.  ഫ്രീഡം അവാര്‍ഡ്, ശ്രീകേരളവര്‍മ്മ പുരസ്കാരം,  സി.എച്ച്. മുഹമ്മദ്കോയ പത്രപ്രവര്‍ത്തന പുരസ്കാരം, കാവുമ്പായി രാജീവന്‍ അവാര്‍ഡ്.


Grid View:
-15%
Quickview

Olympics Gaadha

₹251.00 ₹295.00

എം.പി. സുരേന്ദ്രന്‍ഇതൊരു പ്രചോദനത്തിന്‍റെ പുസ്തകമാണ്; മനസ്സിന്‍റെ യാത്രയും. ഒളിമ്പിക്സ് എന്ന മഹാപ്രസ്ഥാനത്തിലേക്ക് മനസ്സും ശരീരവും സമര്‍പ്പിച്ച് മുന്നേറിയവരുടെ ജീവിതയാത്രകളാണിത്. കണ്ണുനീര്‍കൊണ്ടാണ് അവര്‍ പുതിയ ദൂരം അളന്നത്. വിശപ്പുകൊണ്ടാണ് വലിയ ലക്ഷ്യങ്ങള്‍ നേടിയത്. നഷ്ടജീവിതങ്ങളില്‍ നിന്നാണ് സ്വപ്നങ്ങള്‍ കണ്ടെത്തിയത്. ഓരോ ഒളിമ്പിക്സ് ഇതിഹാസത്തിന്‍..

Showing 1 to 1 of 1 (1 Pages)