Mahesh Haridas
മഹേഷ് ഹരിദാസ്
തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ ജനനം.
പിതാവ്: കഴുപ്പറമ്പില്‍ ഹരിദാസ് മേനോന്‍.
മാതാവ്: ഉള്ളനാട്ട് മീനാക്ഷിയമ്മ.
തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം തൃപ്രയാര്‍ ശ്രീരാമാ പോളി ടെക്നിക്കില്‍ നിന്ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കി. 2001 ജനുവരി മുതല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി പതിനേഴ് വര്‍ഷം ജോലി ചെയ്തു. 2017ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ടെക്നോപാര്‍ക്കില്‍ 'ട്രെന്‍സര്‍ ടെക്നോളജി സൊല്യൂഷന്‍സ്'എന്ന കമ്പനി ആരംഭിച്ചു. Viacom18 എന്ന പ്രൊഡക്ഷന്‍ കമ്പനി 2018ല്‍ മുംബൈയില്‍ വെച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍
ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'Snake & Ladder''ന്‍റെ തിരക്കഥാകൃത്തായിരുന്നു. എഴുത്തില്‍ സജീവം.
Comedy Combo
പാരഡൈം ഷിഫ്റ്റ്‌മോനി കെ. വിനോദ്‌മനുഷ്യര്‍ തുടങ്ങി വച്ച ജാതിയും മതവും വര്‍ഗ്ഗവും രാഷ്ട്രീയവുമൊക്കെ വച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടി വേര്‍തിരിച്ച മനുഷ്യന്മാരെ മൊത്തം കുറച്ച്നേരമെങ്കിലും ഒന്നിപ്പിക്കാന്‍ ശുദ്ധഹാസ്യത്തിന് കഴിയുമ്പോലെ വേറൊന്നിനുമാകില്ലല്ലോ. അതുപോലെ, എത്ര ഗുരുതരമായ രോഗാവസ്ഥയിലും മനുഷ്യനെ അതൊക്കെ മറന്ന് ജീവിക്കാനുള്ള ഫയര്‍ ന..
Pandu Pandu Pandu
പണ്ട് പണ്ട് പണ്ട്‌മഹേഷ് ഹരിദാസ്‌ഫേയ്‌സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ തൃശ്ശൂർപൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്. പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രൻ ചിരി ബോംബാണ്. ആ ബോംബ് പൊട്..