Mallika Venukumar

മല്ലിക വേണുകുമാര്‍
തിരുവനന്തപുരം ജില്ലയിലെ കൊഞ്ചിറ ഗ്രാമത്തില്‍ 1957-ല്‍ ജനനം.
അച്ഛന്‍: വി. നാരായണന്‍ നായര്‍. അമ്മ: പി. സുമതിക്കുട്ടിയമ്മ.
വിദ്യാഭ്യാസം: കൊഞ്ചിറ എല്‍.പി.സ്കൂള്‍, കന്യാകുളങ്ങര ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, നീറമണ്‍കര എന്‍.എസ്.എസ്. കോളേജ്,
ആള്‍സെയിന്‍റ്സ് കോളേജ്, തിരുവനന്തപുരം ഗവണ്‍മെന്‍റ് കോ-ഓപ്പറേറ്റീവ് കോളേജ്, തിരുനെല്‍വേലി എം.എസ്. സര്‍വകലാശാല.
തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് സ്കൂളിന്‍റെ ആദ്യ പ്രിന്‍സിപ്പാളായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1997-ല്‍ കൊഞ്ചിറയില്‍ നവ്ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിനു തുടക്കം കുറിച്ചു. നവസാഹിതി എന്ന സാഹിത്യ സംഘടനയുടെ പ്രഥമ ഭാരവാഹി.
കൃതികള്‍: ആത്മാവിന്‍റെ നൊമ്പരം, സൂര്യജ്യോതിസ്സ്, ആത്മശ്രുതി.
പുരസ്കാരങ്ങള്‍: കര്‍മ്മശക്തി സക്സസ് കേരള കാവ്യസാഹിത്യപുരസ്കാരം, ആള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ്ങ് സ്കൂള്‍
ഫെഡറേഷന്‍റെ 'ഗുരുശ്രേഷ്ഠ' പുരസ്കാരം, സക്സസ് കേരള എഡ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ്, നډ വനിതാരത്ന പുരസ്കാരം, ശ്രീ നാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം, 'സ്വരസന്ധ്യ' കവിതാപുരസ്കാരം, 'വ്യാസ' പ്രതിഭാ പുരസ്കാരം, ഗീതാഞ്ജലി കവിതാ സാഹിത്യ പുരസ്കാരം.
Niyogasmrithi
Book By Mallika Venukumarതിരുവിതാംകൂറിന്‍റെ പശ്ചാത്തലത്തില്‍ നിഷ്കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്ന..