mangalanandan

mangalanandan

മംഗളാനന്ദന്‍

1954ല്‍ ആലപ്പുഴ ജില്ലയില്‍ അരൂര്‍  ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ചന്തിരൂര്‍  ഗവ. യു.പി. സ്‌കൂള്‍,  അരൂര്‍ സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ്  കോളേജ്. കേന്ദ്ര ഗവ. ടെലികോം വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. 1970കളില്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ അരൂര്‍ ശാഖാകണ്‍വീനര്‍. 1981ല്‍ പുരോഗമന കലാ സാഹിത്യ  സംഘം സ്ഥാപിതമായപ്പോള്‍  അരൂര്‍ കേന്ദ്രീകരിച്ചു രൂപീകൃതമായ ആദ്യ യൂണിറ്റിന്റെ സെക്രട്ടറി. ടെലികോം എഞ്ചിനീയറിംഗ് സര്‍വീസ് അസോസിയേഷന്‍, എറണാകുളം ജില്ലാ സെക്രട്ടറി, ഓള്‍ ഇന്ത്യ ബി.എസ്.എന്‍.എല്‍. എക്‌സിക്യൂട്ടീവ് അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന  സെക്രട്ടറി, എന്നീ നിലകളില്‍ 2000 മുതല്‍ 2014 വരെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം. നിലവില്‍ ഓള്‍ ഇന്ത്യ ബി.എസ്.എന്‍.എല്‍. എക്‌സിക്യൂട്ടീവ് അസോസിയേഷന്റെ അഖിലേന്ത്യാ കണ്‍സല്‍ട്ടന്റ്. പൊതുമേഖലാ  സ്ഥാപനമായ ബി.എസ്.എന്‍.എല്‍-ലില്‍ നിന്ന് സബ്  ഡിവിഷനല്‍ എഞ്ചിനീയര്‍ ആയി 2014ല്‍ വിരമിച്ചു.

 


Grid View:
Mulakkaram
Mulakkaram
Mulakkaram
-15%

Mulakkaram

₹85.00 ₹100.00

Book by Mangalanandan , ഒരു പുരാവൃത്തം നിസ്സങ്കതയോടുകൂടി പറഞ്ഞുകേൾപ്പിക്കുന്ന ആഖ്യാനശൈലി. അതിൽ ആഢ്യഭാവം കലർന്നിരിക്കുന്നു.ആർജ്ജവമാർന്ന ഏതു പ്രദിപാദനത്തിലും ആഢ്യഭാവം തുളുമ്പി നിൽക്കുന്നു.അതിനാൽ നാടൻപാട്ടിന്റെ ശൈലി വിശേഷത്തിൽ ക്ലാസിക് സമ്പ്രദായത്തിന്റെ പ്രൗഡി ഇണങ്ങിച്ചേർന്നിരിക്കുന്നതായി അനുവാചകർക്ക് അനുഭവപ്പെടുന്നു. കാവ്യത്തിന്റെ പരിസമാപ്തിയിൽ ..

Showing 1 to 1 of 1 (1 Pages)