Marina Nemat
മറീന നെമാത്
ടെഹ്‌റാനിലെ റഷ്യന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ ജനനം. വിദ്യാര്‍ത്ഥിയായിരിക്കേ ഖൊമേനിയുടെ ഏകാധിപത്യത്തിനെതിരായി എഴുതിത്തുടങ്ങി. 1982 ജനുവരി 15ന് അറസ്റ്റ് ചെയ്യപ്പെട്ടു. എവിന്‍ ജയിലില്‍ തടവുകാരിയായി. തടവിലകപ്പെട്ട നെമാത് ജയില്‍ വാര്‍ഡനായ അലിയുമായി നിര്‍ബന്ധിത വിവാഹത്തിന് ഇരയായി. പിന്നീട് അലി കൊല ചെയ്യപ്പെട്ടു. പിന്നീട് ആന്ദ്രെയെ വിവാഹം കഴിച്ച് 1991ല്‍ കാനഡയിലേക്ക് കുടിയേറി.
78,000 വാക്കുകളില്‍ നെമാത് തന്റെ അനുഭവം എഴുതി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടൊറാന്റോ സ്‌കൂളില്‍ പഠിപ്പിക്കുന്നു. ഓസ്‌ലോ ഫ്രീഡം ഫോറത്തില്‍ പങ്കാളി. ഓങ് സ്യാങ് സൂചി, ഗ്യാരി കാസ്പറോവ് എന്നിവരോടൊപ്പം മനുഷ്യാവകാശ സംരക്ഷയായി പ്രവര്‍ത്തിക്കുന്നു. 2012ലാണ് Prisoner of Tehran പ്രസിദ്ധീകരിച്ചത്.
ഇതര കൃതി: After Tehran - 2010. 2010.
Tehranile Thadavukari
പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ - പ്രാര്ഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനിവാഴ്ചയുടെ പൈശാചികത ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാ..