Mark Twain
നോവലിസ്റ്റ്, കഥാകാരന്‍, ഫലിത സാഹിത്യകാരന്‍, നാടകകൃത്ത്, ഉപന്യാസകാരന്‍, പ്രഭാഷകന്‍.
1835 നവമ്പര്‍ 30ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ജനിച്ചു.പിതാവ് ജോണ്‍ മാര്‍ഷല്‍ ക്ലെമന്‍സ്. മാതാവ് ജെയ്ന്‍ ലാംപ്റ്റണ്‍ ക്ലെമന്‍സ്. മാര്‍ക്ക് ടൈ്വനിന് പതിനൊന്നു വയസ്സു പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. ഉപജീവനാര്‍ത്ഥം അദ്ദേഹം പല തൊഴിലുകളിലുമേര്‍പ്പെട്ടു. ചെറുപ്പത്തില്‍ത്തന്നെ സാഹിത്യരചനയില്‍ വ്യാപരിച്ചു. എഴുത്തുകാരനെന്ന ഖ്യാതി ലഭിച്ചതോടെ പല ബഹുമതികളും മാര്‍ക്ക് ടൈ്വനിനെ തേടിയെത്തി.യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓണററി എം.എ., ഡി.ലിറ്റ്, മസ്സൂറി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ഡി, ഓക്‌സ്‌ഫോര്‍ഡില്‍നിന്ന് ഡി.ലിറ്റ് എന്നീ ബിരുദങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട്‌സ് ആന്റ് ലറ്റര്‍സിന് മാര്‍ക്ക് ടൈ്വനിന്റെ പേര് നല്കുകയുണ്ടായി. സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി മാര്‍ക്ക് ടൈ്വന്‍ നിരവധി രചനകള്‍ നിര്‍വ്വഹിച്ചു.
ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍, ലൈഫ് ഓണ്‍ ദി മിസ്സിസ്സിപ്പി, ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായവ.ഭാര്യ ഒലിവിയ ലാംഗ്‌സണ്‍ (1904ല്‍ നിര്യാതയായി).
1910 ഏപ്രില്‍ 21ന് കണക്ടികട്ടിലെ റെഡ്ഡിങ്ങില്‍ വച്ച് മാര്‍ക്ക് ടൈ്വന്‍ അന്തരിച്ചു.
TOM SAWYER - Mark Twain
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാല..
Huckleberry Finninte Vikramangal
Author : Mark Twain , ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍വിവര്‍ത്തനം: സുകുമാര്‍ അഴീക്കോട്ആധുനിക സാഹിത്യങ്ങളെല്ലാം ഉരുത്തിരിഞ്ഞത് മാര്‍ക്ക് ടൈ്വനിന്റെ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഒറ്റ കൃതിയില്‍ നിന്നാണ്. നമുക്കു കിട്ടിയ ഏറ്റവും മികച്ച കൃതിയാണത്. സംശയമില്ല, ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല...'ദി ഗ്രീന്‍ ഹില്‍സ് ഓഫ് ആഫ്രിക്ക'യില്..