Mathulaamani
മാതുലാമണി
പാലക്കാട് ജില്ലയില്‍ പുതുപ്പരിയാരം പഞ്ചായത്തില്‍ കാവില്‍പ്പാട് ഗ്രാമത്തില്‍ ജനനം. അച്ഛന്‍ : വി.കുട്ടന്‍. അമ്മ : പാഞ്ചാലി. കാവില്‍പ്പാട് ജി.എല്‍.പി. സ്‌കൂള്‍, പാലക്കാട് പി.എം.ജി. സ്‌കൂള്‍ എന്നിവിടങ്ങളില്‍വിദ്യാഭ്യാസം. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം. കൊച്ചിയിലെ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ & മാനേജ്‌മെന്റ് സ്റ്റഡിസെന്ററില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ. ഇപ്പോള്‍ മുംബൈ ആസ്ഥാനമായ അലോപ്പതി ഔഷധ വ്യാപാരക്കമ്പനിയില്‍ ഏരിയ സെയില്‍സ് മാനേജര്‍.
ആദ്യകൃതി : ഗദ്ദര്‍ പാട്ടും പോരാട്ടവും
Mundure Ravunni Thatavarayum Porattavum
"ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കും" എന്ന് രാവുണ്ണി വിപ്ലവനാൾവഴികളുടെ ഈ ഓർമപുസ്തകത്തിൽ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.ഉന്മമൂലന സിദ്ധന്തത്തിന്റ ശരിയും തെറ്റും വിപ്ലവത്തിന്റെ അനിവാര്യതയും, ഇന്ത്യൻ വിപ്ലവത്തിന്റെദിശയും മാർഗവും,നക്‌സൽ ബാരി കലാപം, ഇന്ത്യ നേരിടുന്ന ജാതി ദേശീയ സാമൂഹ്യ പ്രശ്നങ്ങളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു ..