Mundoor Krishnankutty

Mundoor Krishnankutty

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

കഥാകൃത്ത്, അദ്ധ്യാപകന്‍, അഭിനേതാവ്.1935 ജൂലായ് 17ന് പാലക്കാട് ജില്ലയിലെ 

മുണ്ടൂര്‍ അനുപുരത്ത് പിഷാരത്ത് ജനനം. മുഴുവന്‍ പേര് അനുപുരത്ത് പിഷാരത്ത് കൃഷ്ണന്‍കുട്ടി.

ഇംഗ്ലീഷില്‍ എം.എ., അധ്യാപനത്തില്‍ ബി.എഡ്. ഏറെക്കാലം ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 

അധ്യാപകനായി പ്രവര്‍ത്തിച്ചു. ചിറ്റൂര്‍ ടീച്ചര്‍ ട്രെയിനിങ് സ്‌കൂളില്‍ അധ്യാപകനായിരിക്കെ സര്‍വീസില്‍നിന്നും വിരമിച്ചു. പത്രപ്രവര്‍ത്തനത്തിലും ക്രിയാത്മകമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. 

കൃതികള്‍: നിലാപ്പിശുക്കുള്ള ഒരു രാത്രിയില്‍, ആശ്വാസത്തിന്റെ മന്ത്രച്ചരട്, എന്നെ വെറുതെ വിട്ടാലും, 

മൂന്നാമതൊരാള്‍, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥകള്‍, അവശേഷിപ്പിന്റെ പക്ഷി, അമ്മയ്ക്കുവേണ്ടി (കഥാസമാഹാരങ്ങള്‍), മാതുവിന്റെ കൃഷ്ണതണുപ്പ് (നോവല്‍), ഏകാകി, 

മനസ്സ് എന്ന ഭാരം (ലഘുനോവല്‍).പുരസ്‌കാരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്. 

ഭാര്യ രാധ നേരത്തെ അന്തരിച്ചു. 

മകന്‍: ദിലീപന്‍. മരുമകള്‍: ആശാ ദിലീപന്‍. 

2005 ജൂണ്‍ 4ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു.



Grid View:
Malayalathinte Suvarnakathakal- Mundoor Krishnankutty മുണ്ടൂർ കൃഷ്ണൻകുട്ടി
Malayalathinte Suvarnakathakal- Mundoor Krishnankutty മുണ്ടൂർ കൃഷ്ണൻകുട്ടി
Malayalathinte Suvarnakathakal- Mundoor Krishnankutty മുണ്ടൂർ കൃഷ്ണൻകുട്ടി
-15%
Quickview

Malayalathinte Suvarnakathakal- Mundoor Krishnankutty മുണ്ടൂർ കൃഷ്ണൻകുട്ടി

₹264.00 ₹310.00

മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍   മുണ്ടൂർ കൃഷ്ണൻകുട്ടി   നവോത്ഥാനകാലഘട്ടത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും, കാല്പനികതയുടെ മാമ്പു മണങ്ങളും, ആധുനികതയുടെ ഇടച്ചിലുകളും കൃഷ്ണന്‍ കുട്ടിയുടെ കഥകളില്‍ സമ്മേളിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് അവ. കഥകളിലെ മനുഷ്യര്‍ ചില നേരങ്ങളില്‍ ഏറെ ശബ്ദിക്കുന്നവരാണ്. മ..

Showing 1 to 1 of 1 (1 Pages)