N M Raveendranth
എന്‍.എം. രവീന്ദ്രനാഥ്
കോഴിക്കോട് ജില്ല, വടകര താലൂക്ക്, കല്ലാച്ചിയില്‍ ജനനം. അച്ഛന്‍ നാദാപുരം കോടതിയില്‍ അഭിഭാഷകനായിരുന്ന പരേതനായ കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, അമ്മ പരേതയായ കല്യാണിക്കുട്ടിഅമ്മ. പ്രൈമറി വിദ്യാഭ്യാസം കുറ്റിപ്പുറം (കല്ലാച്ചി) ഗവണ്‍മെന്റ്എലിമെന്ററി സ്‌കൂള്‍, ശേഷം ഏഴുവര്‍ഷം കടത്തനാട്രാജാസ് ഹൈസ്‌കൂള്‍ പുറമേരിയിലുമായിരുന്നു.കോളേജ് വിദ്യാഭ്യാസം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. മൂന്നു പതിറ്റാണ്ടുകള്‍ക്കേറെയുള്ള ഔദ്യോഗിക ജീവിതം. ഇതിനിടയില്‍ കാനഡ, അമേരിക്ക, ജപ്പാന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും വിവിധ പ്രോജക്ടുകള്‍ക്കായി സാങ്കേതികപരിശീലനം നേടിയിട്ടുണ്ട്.കൂടാതെ ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, യു.എ.ഇ. എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിനകം ഏതാനും ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ പുസ്തകമാണ് 'പുനര്‍ജ്ജനി' എന്ന ഈ കഥാസമാഹാരം. ഇപ്പോള്‍ പാലക്കാട്, ചന്ദ്രനഗര്‍ കോളനിയില്‍ സ്ഥിരതാമസം.
ഭാര്യ: ഭാമ, മക്കള്‍ : ദീപ, ദിനേഷ്
വിലാസം: ''ഗ്രീഷ്മം'', 215, ചന്ദ്രനഗര്‍, പാലക്കാട്-678 007
ഫോണ്‍: 0491 2572252. മൊബൈല്‍: 9846038704
ഇ-മെയില്‍: nmr99@hotmail.com
Punarjani
A book by N.M. Raveendranth , അത്യുക്തിയോ അസംബന്ധങ്ങളോ കടന്നുവരാതെ നമ്മുടെയൊക്കെ ജീവിതപരിസരത്തു നാം നിത്യമായി പരിചയപ്പെടുന്നതും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ളതുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന എഴുത്തുകാരന്‍റെ അടക്കവും കൈവഴക്കവും ഈ സമാഹാരത്തിലെ കഥകള്‍ കാഴ്ച വെക്കുന്നു. മലയാളവായനക്കാര്‍ക്ക് ഇനിയും നല്ല കഥകള്‍ ധാരാളമായി നല്‍കാ..