N V Krishnawarrier

N V Krishnawarrier

കവി, സാഹിത്യവിമര്‍ശകന്‍, പത്രാധിപര്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസ ചിന്തകന്‍, സ്വാതന്ത്ര്യ സമരഭടന്‍. 1916 മെയ് 13ന് തൃശൂര്‍ ആറാട്ടുപുഴയിലെ ഞെരുവശ്ശേരിയില്‍ ജനനം. പിതാവ് പടിക്കപ്പറമ്പു വാരിയത്ത് അച്യുതവാരിയര്‍. മാതാവ് മാധവി വാരസ്യാര്‍. സാഹിത്യ ശിരോമണി, വിശാരദ്, ബി.ഒ.എല്‍, എം. ലിറ്റ് പരീക്ഷകള്‍ പാസ്സായി. വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി. 1942ലെ ദേശീയ പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടു. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലും കുറച്ചുകാലം മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിലും അധ്യാപകനായി ജോലി ചെയ്തു. 1957ല്‍ മാതൃഭൂമി വാരികയുടെ ചുമതല ഏറ്റു. 1968ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി. ഇക്കാലത്താണ് മലയാളം ടൈപ്പ്‌റൈറ്റര്‍ പരിഷ്‌ക്കരിച്ചത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിരമിച്ചശേഷം വീണ്ടും മാതൃഭൂമിയിലും കുങ്കുമത്തിലും ജോലി ചെയ്തു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ്, ദ്രാവിഡ ഭാഷാ ശാസ്ത്ര സമിതി ഫെലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, അരിസോണ യൂണിവേഴ്‌സിറ്റിയുടെയും കോഴിക്കോട് യൂനിവേഴ്‌സിറ്റിയുടെയും ഡോക്ടര്‍ ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്. 1989 ഒക്‌ടോബര്‍ 12ന് എന്‍.വി. കൃഷ്ണവാരിയര്‍ അന്തരിച്ചു. ഭാര്യ: പുത്തന്‍ വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാര്‍.


Grid View:
Malayalathinte Priyakavithakal - N.V. Krishnawarrier എൻ വി കൃഷ്ണവാരിയർ
Malayalathinte Priyakavithakal - N.V. Krishnawarrier എൻ വി കൃഷ്ണവാരിയർ
Malayalathinte Priyakavithakal - N.V. Krishnawarrier എൻ വി കൃഷ്ണവാരിയർ
Out Of Stock
-15%

Malayalathinte Priyakavithakal - N.V. Krishnawarrier എൻ വി കൃഷ്ണവാരിയർ

₹191.00 ₹225.00

Poems by N.V. Krishnawarrierമലയാളത്തിന്റെ പ്രിയകവിതകൾഎൻ വി കൃഷ്ണവാരിയർഅത്യുന്നതങ്ങളെ കുറിക്കുന്നു. മലയാളത്തിന്റെ ധാര്‍മ്മിക സൗന്ദര്യബോധത്തിന്റെ കാലത്തിന്റെ സ്പന്ദം ഉള്‍ക്കൊള്ളുന്ന ഈ കവിതകള്‍, നിശിതവിമര്‍ശനം ഏറ്റുവാങ്ങുന്ന നിരവധി വ്യക്തികളും വര്‍ഗ്ഗങ്ങളും ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു.കവിയായിരുന്നു എന്‍.വി. അധര്‍മ്മത്തോടുള്ള പക ആ കവിതകളില്‍ ജ്വലി..

Showing 1 to 1 of 1 (1 Pages)