N V Ramawarrier
എന്‍.വി. രാമവാരിയര്‍
1920 നവംബര്‍ 1ന് തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ഊരകത്തിനു സമീപം ഞെരുവിശ്ശേരി എന്ന സ്ഥലത്ത് ജനനം.1944 മുതല്‍ 1994 ഏപ്രില്‍ വരെ ബോംബെയില്‍ താമസം.ഇന്ത്യന്‍ റെയില്‍വെയില്‍ സീനിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കിവരവെ 1980ല്‍ സര്‍വ്വീസില്‍നിന്നു പെന്‍ഷന്‍ പറ്റി പിരിഞ്ഞു.എന്‍.വി. കൃഷ്ണവാരിയരുടെ അടുത്ത ബന്ധുവായ ഗ്രന്ഥകര്‍ത്താവ് കുട്ടിക്കാലം മുതല്‍ കൃഷ്ണവാരിയരുടെ ഒരു സഹചാരിയുമായിരുന്നു.രാമവാരിയര്‍ ഇപ്പോള്‍ തൃശൂരിനടുത്ത് തിരൂര്‍ എന്ന സ്ഥലത്ത്ഭാര്യയുമൊത്ത് സ്വസ്ഥജീവിതം നയിച്ചു വരുന്നു.
വിലാസം: 'പൂജ്യം', തിരൂര്‍, മുളങ്കുന്നത്തുകാവ് പി.ഒ., തൃശൂര്‍
ഫോണ്‍: 0487 2201712
Kharaksharangal
Book by N.V. Ramawarrier , വിശ്വോത്തരമായ പാവങ്ങള്‍ എന്ന കൃതിയുടെ മൂന്നു വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നതും എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ജേഷ്ഠന്‍റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്‍റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്‍റെ സൗന്ദര്യമാകുന്നു. ..