Neendoor Neelakantan namboothiri
നീണ്ടൂര്‍ നീലകണ്ഠന്‍ നമ്പൂതിരി
ജനനം: 1931 ഫെബ്രുവരി 12-ാം തിയ്യതി നീണ്ടൂര്‍ നാരായണന്‍ നമ്പൂതിരിയുടേയും ദേവകി അന്തര്‍ജനത്തിന്റേയും പുത്രനായി വൈക്കത്തു ജനിച്ചു.വിദ്യാഭ്യാസം: വൈക്കത്ത് ആശ്രമം സ്‌കൂളിലും, എറണാകുളം മഹാരാജാസ് കോളേജിലും പഠിച്ച് 1958 ല്‍ ഗണിതത്തില്‍ ബി. എസ്. സി. (ഓണേഴ്‌സ്) ബിരുദം നേടി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഹിന്ദിയില്‍ പരീക്ഷകള്‍ ജയിച്ച് ഹിന്ദി പ്രചാരകനായി പ്രവര്‍ത്തിച്ചു. 1976 ല്‍ ഹിന്ദിയില്‍ എം. എ. പരീക്ഷ ജയിച്ചു. ജോലി: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രീയ ഹിന്ദി നിദേശാലയം, വൈജ്ഞാനിക സാങ്കേതിക ശബ്ദാവലി കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളില്‍ 33 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച് 1991 ല്‍ വിരമിച്ചു. ഈ സേവന കാലത്ത് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ബൃഹദ് വൈജ്ഞാനിക ശബ്ദാവലിയുടെ നിര്‍മ്മാണ പ്രക്രിയയില്‍ ഗണിതശാഖയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഗണിതത്തിന്റെ വിവിധ ശാഖകളില്‍ അഞ്ച് നിര്‍വ്വചന കോശങ്ങളും പ്രസിദ്ധീകരിച്ചു. ജോലിയില്‍ ഇരുന്നപ്പോള്‍ രണ്ട് ഹിന്ദി പുസ്തകങ്ങളും ഒരു ഇംഗ്ലീഷ് പുസ്തകവും മലയാളത്തിലേക്കും, ഒരു മലയാളം പുസ്തകം ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയത് വിവിധ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചു. കൂടാതെ ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സാഹിത്യം, ഭാഷാശാസ്ത്രം, ജനപ്രിയ വിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ ആനുകാലികങ്ങളിലും വിജ്ഞാന കോശങ്ങളിലും ഗവേഷണാത്മക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതു സേവനകാലത്തിനുശേഷവും തുടര്‍ന്നു.
പ്രകാശിത കൃതികള്‍:ഹിന്ദി : 1. വിശ്വദര്‍ശന്‍ (ജ്യോതിശ്ശാസ്ത്രം - ജനപ്രിയ വിജ്ഞാനം) 2. ഇതിശേഷ് (ആത്മകഥ)
3. നാരായണഗുരു ഔര്‍ ഭാരതീയ സന്ത് പരമ്പര (ജീവ ചരിത്രം)
മേല്‍ വിലാസം: നീണ്ടൂര്‍ ഇല്ലം, വൈക്കം -686 141
ടെലിഫോണ്‍ : 04829 225549 മൊബൈല്‍ : 9447708849
ഇ മെയില്‍ : namboodirineendoor@gmail.com
Huthasesham
Books by :Neendoor Neelakantan namboothiri , സ്മാര്‍ത്തവിചാരത്തില്‍ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാര്‍ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവര്‍. ബ്രാഹ്മണ്യത്തിന്‍റെ ചിട്ടവട്ടങ്ങള്‍, വ്രതാനുഷ്ഠാനം, തീണ്ടല്‍, ഓത്ത്, കുടുംബം. പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാര..