Omar Khayyam

Omar Khayyam

ഒമര്‍ ഖയ്യാം

കവിയുടെ മുഴുവന്‍ പേര് ഖിയത്ത് അല്‍-ദിന്‍ അബുള്‍-ഫത്ത് ഉമര്‍-ഇബ്ന്‍ ഇബ്രാഹിം അല്‍ നിസാസുരി അല്‍ ഖയ്യാമി. 1048ല്‍, പേര്‍ഷ്യയിലെ നിഷാപൂരില്‍ ജനിച്ചു. പതിനേഴു വയസ്സായപ്പോഴേക്കും ശാസ്ത്രവിഷയങ്ങളില്‍ ഗാഢമായ അറിവു നേടി. ഒമ്പതു വര്‍ഷം തത്ത്വശാസ്ത്രവും ഗണിതശാസ്ത്രവും പഠിച്ചു. ദുഷ്‌കിലാത്-അല്‍-ഹിസാബ് എന്ന ഗണിതശാസ്ത്ര പഠനവും ഗണിതത്തിന്റെ വീക്ഷണത്തിലൂടെ സംഗീതത്തെ സമീപിക്കുന്ന കിതാബ്-അല്‍ മുസിക്കി എന്ന കൃതിയും ഖയ്യാമിനെ ശ്രദ്ധേയനാക്കി. സലിജൂഖ് സുല്‍ത്താന്മാരുടെ സംരക്ഷണയില്‍ ഇരുപതോളം വര്‍ഷം ചെലവിട്ടു. നിരവധി ഗണിതശാസ്ത്ര സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനും ജലാലി കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനും ഈ കാലയളവില്‍ സാധിച്ചു. 1095ലെ കലാപകാലത്തു മെക്കയിലേക്കു പോയെങ്കിലും പിന്നീട് നിഷാപൂരില്‍ തിരിച്ചെത്തി. ജീവിച്ചിരുന്ന കാലത്ത് ഖയ്യാമിന് കവി പ്രശസ്തി ഉണ്ടായിരുന്നതിനു തെളിവില്ല. 1176ല്‍ രചിക്കപ്പെട്ട പരിദത്തുല്‍ ഖസര്‍ എന്ന അറബിക് കവികളെക്കുറിച്ചുള്ള ഗ്രന്ഥത്തിലാണ് ഖയ്യാം എന്ന കവിയെക്കുറിച്ചു കാണുന്ന ആദ്യ പരാമര്‍ശം. ഇസ്ലാം വിരുദ്ധാശയങ്ങള്‍ കവിതയില്‍ ഉള്‍പ്പെടുത്തിയതിനുള്ള ശിക്ഷ ഭയന്നാണ് ഖയ്യാം മെക്കയിലേക്ക് പോയതെന്നു കരുതുന്നു. 1330ല്‍ രചിക്കപ്പെട്ട നഷാത്തുല്‍ മജാലിസ് എന്ന കൃതിയില്‍ ഖയ്യാം 21 ചതുഷ്പദികള്‍ രചിച്ചതായി പറയുന്നുണ്ട്. എങ്കിലും കഴിഞ്ഞ ഒരു സഹസ്രാബ്ദമായി ലോകം ഖയ്യാമിനെ ഓര്‍ക്കുന്നത് റുബായിയ്യാത്ത് എന്ന കൃതിയുടെ പേരിലാണ്. ഒമര്‍ ഖയ്യാം 1131 വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു.

കെ. ജയകുമാര്‍: കവി,

പരിഭാഷകന്‍, ഗാനരചയിതാവ്.1952 ഒക്‌ടോബര്‍ 6ന് തിരുവനന്തപുരത്ത് ജനനം.

അഞ്ചു കവിതാസമാഹാരങ്ങളുള്‍പ്പെടെ പതിനഞ്ചോളം കൃതികള്‍. ടാഗോറിന്റെ ഗീതാഞ്ജലി, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, ബൈബിളിലെ സോളമന്റെ പ്രണയഗീതം 

(Song of Songs) എന്നിവ മലയാളത്തിലേയ്ക്കു ഭാഷാന്തരപ്പെടുത്തി. എഴുപതോളം ചലച്ചിത്രങ്ങള്‍ക്കു ഗാനരചന നടത്തി. കുട്ടികള്‍ക്കായി വര്‍ണ്ണച്ചിറകുകള്‍ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഇംഗ്ലീഷില്‍ Seduction of the soul   എന്ന കാവ്യം പ്രസിദ്ധീകരിച്ചു. 

കേരളാ കേഡറിലെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.ഇപ്പോള്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍.



Grid View:
-15%
Quickview

Rubaiyat

₹145.00 ₹170.00

ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും റൂമിയുടെ ആദ്ധ്യാത്മിക മനനങ്ങളും ഖലീല്‍ ജിബ്രാന്റെ ദാര്‍ശനികാഖ്യാനങ്ങളും മലയാളത്തിലവതിരിപ്പിച്ച് നേടിയെടുത്ത സവിശേഷമായ ഭാഷ നൈപുണി ഇവിടെ വിണ്ടും സാര്‍ത്ഥകമായി വിനിയോഗിക്കപ്പെട..

Showing 1 to 1 of 1 (1 Pages)