P G Nath
പി.ജി. നാഥ് (പി. ഗോപിനാഥന്‍)
മലപ്പുറം ജില്ലയില്‍ ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹത്തിനടുത്ത് താമസം. റിട്ടയേര്‍ഡ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്‍. ആകാശവാണിയില്‍ നാടകങ്ങളും ലളിതഗാനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. സ്റ്റേജ് നാടകങ്ങളും രചിച്ചിട്ടുണ്ട്. സാമൂഹിക-സാഹിത്യ മാധ്യമങ്ങളില്‍ സജീവം'മണ്ണടിഞ്ഞാലും മറവിയെടുക്കാത്തത്', 'ആഷാഢം' എന്നീ സമാഹരങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ഇന്ദിര
മക്കള്‍: സൂരജ്‌നാഥ്, ശ്രീരജ്‌നാഥ്
നാദം, തച്ചിങ്ങനാടം 679325,
മലപ്പുറം ജില്ല
മൊബൈല്‍:9446881820
Kanal Iniyum Ketathe
Book by P G Nath തൂവല്‍സ്പര്‍ശമുള്ള ചെറുകുറിപ്പുകള്‍. ജീവിതാനുഭവങ്ങളുടെ നനുത്ത ഓര്‍മ്മകള്‍. വ്യായാമനടത്തങ്ങളില്‍നിന്ന് കൂട്ടുകാരോടൊത്തുള്ള നര്‍മ്മഭാഷണങ്ങള്‍. സാമൂഹിക, സാംസ്കാരിക വലയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന നുറുങ്ങുവിശേഷങ്ങള്‍. കൂട്ടായ്മകള്‍, കുടുംബബന്ധങ്ങള്‍, ചന്തകള്‍, ഗ്രാമനന്മകള്‍. പുലരിക്കൂട്ടും രാമന്‍കുട്ടിയുടെ കഥകളും പൊന്നാടയും കണ്ണാടി..