P K S Nair
![P K S Nair P K S Nair](https://greenbooksindia.com/image/cache/catalog/Authors/P.K.S.-Nair-150x270.jpg)
ഡോ. പി.കെ. സുകുമാരന്‍ നായര്‍
1948 ഏപ്രില്‍ 23ന് കിളിമാനൂരില്‍ ജനനം.അച്ഛന്‍ : പി.എന്‍. കേശവന്‍ നായര്‍. അമ്മ : ഡി. പങ്കജാക്ഷി അമ്മ. .തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ ചോങ്ങുംമൂട് ഗവ. എല്‍.പി. സ്‌കൂള്‍, സെന്റ് എഫ്രേംസ് യു.പി. സ്‌കൂള്‍, പട്ടം സെന്റ് മേരീസ് ഹൈസ്‌കൂള്‍ (1964)എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തൈക്കാട് ഇന്റര്‍മീഡിയറ്റ് കോളേജില്‍ പ്രീഡിഗ്രി (1966), മഹാത്മാഗാന്ധി കോളേജില്‍നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം (1969). തിരുവനന്തപുരം ലയോളാ കോളേജില്‍ നിന്നും സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം (1971). കൊച്ചി എസ്.സി.എം.എസില്‍ നിന്നും പബ്ലിക് റിലേഷന്‍സിലും ജേര്‍ണലിസത്തിലും ഡിപ്ലോമ (1993). കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും സാമൂഹിക ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം (1996). 1971 മുതല്‍ ലയോളാ കോളേജ്, കേരള സര്‍വ്വകലാശാലാ സാമൂഹിക ശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലെ വിവിധ ഗവേഷണ പദ്ധതികളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കോഴിക്കോട് ഗിരിവര്‍ഗ്ഗ ഗവേഷണ പരിശീലന കേന്ദ്രത്തില്‍ (ഇന്നത്തെ കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠനകേന്ദ്രം-കിര്‍ടാഡ്‌സ്) ലക്ചററായി പി.എസ്.സി. നിയമനം. 2003ല്‍ വിരമിക്കുന്നതുവരെ പട്ടിക വിഭാഗങ്ങളെക്കുറിച്ചുള്ള ഗവേഷണ-പരിശീലന-വിലയിരുത്തല്‍ പഠന പ്രവര്‍ത്തനങ്ങളുമായി ഡെപ്യൂട്ടി ഡയറക്ടര്‍, എഡിറ്റര്‍, ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 1998 മുതല്‍ നാലു വര്‍ഷം കേരള വനിതാ കമ്മീഷനിലെ ആദ്യത്തെ പ്രോജക്ട്ഓഫീസറായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചു. കിര്‍ടാഡ്‌സിലും വനിതാ കമ്മീഷനിലും പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചു. സാമൂഹികശാസ്ത്ര നരവംശശാസ്ത്ര-ഫോക്‌ലോര്‍ പരമായ ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക വിഭാഗങ്ങളെ സംബന്ധിച്ചുള്ള ധാരാളം പ്രഭാഷണങ്ങളും ചര്‍ച്ചകളും ആകാശവാണിയില്‍ നടത്തിയിട്ടുണ്ട്.
ഭാര്യ : എ. കാമാക്ഷി (റിട്ട. അഡീഷണല്‍ ഡയറക്ടര്‍, സാമൂഹിക
ക്ഷേമ വകുപ്പ്). മക്കള്‍ : എ. സംഗീതാ നായര്‍, എ. അരവിന്ദ് നായര്‍.
വിലാസം : സോപാനം, ചെങ്കള്ളൂര്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം - 695 012
Kattile Nagaram
A Book by, P.K.S. Nair , ഉപഭോഗസംസ്കാരത്തിന്റെ ഇരകളായിത്തീരുന്ന പെണ്ണിടങ്ങളിൽ നിന്ന് കണ്ടെടുത്തതും എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതപരിസരവുമാണ് ഈ നോവലിനാധാരം...