P R Nadhan

P R Nadhan

പി.ആര്‍. നാഥന്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രാധിപര്‍, സഞ്ചാരസാഹിത്യകാരന്‍.യഥാര്‍ത്ഥ നാമം പയ്യനാട്ട് രവീന്ദ്രനാഥന്‍ നായര്‍.1946 ജൂണ്‍ 19ന് പാലക്കാട് പട്ടാമ്പിയില്‍ കീഴായൂര്‍ ഗ്രാമത്തില്‍ ജനനം. പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ സെക്ഷന്‍ സൂപ്പര്‍വൈസറായിരുന്നു.ഇപ്പോള്‍ കോഴിക്കോട് 'പ്രദീപം' സാഹിത്യ മാസികയുടെ പത്രാധിപര്‍.നോവലിനും കഥയ്ക്കും തിരക്കഥയ്ക്കുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍: ശയനപ്രദക്ഷിണം, വനവാണിഭം, സൗന്ദര്യലഹരി, പവിത്രക്കെട്ട്, സൂര്യനമസ്‌കാരം, നനഞ്ഞ പക്ഷി, കോട, ശാന്തിവനം. 

വിലാസം: പെരുമ്പിലാവ് വീട്, മാങ്കാവ്, കോഴിക്കോട്





Grid View:
Ottamaina
Ottamaina
Out Of Stock
-15%

Ottamaina

₹64.00 ₹75.00

Author:P.R.Nadhanകാവില്‍കോട്ടയിലെ കടപുഴകി വീണ വൃക്ഷങ്ങള്‍ക്കിടയില്‍ അഗ്നിവേശന്റെ രക്തത്തില്‍ കുളിച്ച ശവം കിടക്കുന്നു. കിളികള്‍ അപ്പോഴും ചിറകടിച്ച് ശവത്തിനു ചുറ്റും പറന്നുനടക്കുകയാണ്. കാവില്‍കോട്ടയുടെ രക്ഷകന്‍ ഇരുകൈകളും ഉയര്‍ത്തി ചിന്നുവിനെ അനുഗ്രഹിക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ പാഞ്ഞുനടക്കുന്ന മൊച്ചകള്‍ മന്ത്രധ്വനികള്‍ മുഴക്കുന്നു. അനാദിയായ ഊര്..

Showing 1 to 1 of 1 (1 Pages)