Pablo Neruda
പാബ്ലോ നെരൂദ
1904 ജുലൈ 12ന് ചിലിയിലെ പാരാലില്‍ (ജമൃൃമഹ) ജനനം. യഥാര്‍ത്ഥ പേര് നെഫ്താലി റിക്കാര്‍ഡോ റെയസ് ബസോല്‍റ്റോ. അച്ഛന്‍: ഡോണ്‍ ജോസ് ഡെല്‍ കാര്‍മന്‍ റെയസ് മൊറാല്‍സ്. അമ്മ: റോസ്സാ ബസ്സാള്‍ട്ടോ ഡി റെയിസ്. നെരൂദ എന്ന തൂലികാനാമത്തില്‍ പത്ത് വയസ്സു മുതല്‍തന്നെ കവിതയെഴുതിത്തുടങ്ങി. 1920 ഒക്ടോബറില്‍ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. 1927ല്‍ അന്നത്തെ ബര്‍മ, കൊളംബോ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ചിലി സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലിയിലെ രാഷ്ട്രീയത്തില്‍ സജീവമായി, സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. ആഗസ്റ്റോ പിനോഷെയുടെ പട്ടാളവിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷം നെരൂദ ഹൃദയാഘാതം മൂലം മരിച്ചു. പുരസ്‌കാരങ്ങള്‍: അന്താരാഷ്ട്രസമാധാനസമ്മാനം, ലെനിന്‍ സമാധാന സമ്മാനം, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ഓണററി ഡിലിറ്റ് ബിരുദം. 1971ല്‍ നോബല്‍സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
Nooru Pranayageethakangal
നൂറ് പ്രണയഗീതകങ്ങള്‍ പാബ്ലോ നെരൂദ മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്‍ശീലുകളിലാണ് ശിവരാജന്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്ക്കൊണ്ടുകൊണ്ട് തനി മലയാളശീലുകളിലാക്കാന് പരിഭാഷകന് ഏറെ ക്ലേശിച്ചിരിക്കുമെന്നുറപ്പാണ്. ക്ലേശം സഫലമായതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ടാകട്ടെ. നെരൂദക്കവി..
Irupathu Pranayakavithakalum Oru Vishadageethavum
Book by Pablo Nerudaലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട ..