Parekkattu Ramachandran

പാറേക്കാട്ട് രാമചന്ദ്രന്‍
തൃശ്ശൂര്‍ ജില്ലയില്‍ തലക്കോട്ടുകര ദേശത്ത് 1942ല്‍ ജനനം. അച്ഛന്‍ പൊന്ത്യേടത്ത് മാധവമേനോന്‍. അമ്മ പാറേക്കാട്ട് കാര്‍ത്ത്യായനി അമ്മ.വേലൂര്‍ ആര്‍.എസ്.ആര്‍.വി.എച്ച്.എസ്. സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പഠനം. തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (M.T.I.) നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയറിങ്ങി(ഇന്‍ഡ്യ)ല്‍ നിന്ന് A.M.I.E.ബിരുദം. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഭോപ്പാലില്‍ 1962ല്‍ ജോലിയില്‍ പ്രവേശിച്ചു. മുപ്പത്താറു വര്‍ഷത്തെ സേവനത്തിനുശേഷം 1998ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ വിരമിച്ചു.
ഭാര്യ: മീനാക്ഷി. മകള്‍: രമ. മരുമകന്‍: മണികണ്ഠന്‍.
പേരക്കുട്ടികള്‍: നിമിഷ, നീരജ്.
വിലാസം: 'സോപാനം', കയ്പ്പറമ്പ് റോഡ്,
പി.ഒ. തലക്കോട്ടുകര വഴി, കേച്ചേരി, തൃശൂര്‍ - 680501.
ഫോണ്‍: 04885 242493, 9946626903
Saamam
A book by Parekkattu Ramachandran , പോയകാലത്തെ തിരിച്ചുപിടിക്കാനും വരും കാലത്തെ സാക്ഷാത്കരിക്കാനുമുള്ള ഭാവനാത്മകമായ ഒരു സഞ്ചാരമാണ് ഈ കൃതി. ഗ്രാമഭംഗിയും പരിസ്ഥിതിയും പ്രണയവും ഒരു സമൂഹത്തിന്റെ സ്വപ്നമായിത്തീർന്നു. തികച്ചും വ്യത്യസ്തമായ ഒരു സങ്കൽപ ഗ്രാമത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഈ നോവൽ. സുഖവായനയുടെ ഹൃദ്യാനുഭവമായ കൃതി...