Parvathy Nambalat
പാർവ്വതി നമ്പലാട്ട്
തൃശ്ശൂർ ജില്ലയിലെ പുന്നയൂർ പഞ്ചായത്തിൽ എടക്കര ഗ്രാമത്തിൽ ജനനം. അമ്മ നമ്പലാട്ട് ലക്ഷ്മിക്കുട്ടിയമ്മ. അച്ഛൻ കളത്തിൽ ശേഖരൻ നായർ. പ്രാഥമിക വിദ്യാഭ്യാസം എ.എം.യു.പി. സ്‌കൂൾ, അകലാട്, ഹൈസ്‌കൂൾ വിദ്യാഭ്യാസം സെന്റ് ജോർജ്ജ്‌സ് ഹൈസ്‌കൂൾ തൊഴിയൂർ. ചരിത്രത്തിൽ ബിരുദം (ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജ്),ബിരുദാനന്തര ബിരുദം (കാമരാജ് യൂണിവേഴ്‌സിറ്റി), ബി.എഡ് (ഒറ്റപ്പാലം എൻ.എസ്.എസ്), എം.എഡ് (കാമരാജ് യൂണിവേഴ്‌സിറ്റി). എടക്കഴിയൂർ (ചാവക്കാട്) സീതി സാഹിബ് ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപിക. എഴുത്തിൽ സജീവം.
ഭർത്താവ്: കിഴാപ്പാട്ട് സുരേന്ദ്രൻ,
ക്ഷുബ്ധമാനസങ്ങൾ
പാർവ്വതി നമ്പലാട്ട്
പാർവ്വതിയുടെ
എല്ലാ കഥകളുടെയും പശ്ചാത്തലമായി വരുന്നത് കുടുംബങ്ങളും കുടുംബ ബന്ധങ്ങളുമാണ്. ആ ബന്ധങ്ങളുടെ
പശ്ചാത്തലത്തിൽ സ്ത്രീ അനുഭവിക്കുന്ന പ്രത്യേകമായ പരിതോവസ്ഥകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നതിനാണ്
ഊന്നൽ നൽകിയിട്ടുള്ളത്. ഈ കഥകളിൽ പുരുഷ കഥാപാത്രങ്ങളേക്കാളേറെ, വെളിച്ചത്തു വരുന്നത്
സ്ത്രീ കഥാപാത്രങ്ങളാണ.. Kshubdamanasangal