Ponniam Chandran

Ponniam Chandran

പൊന്ന്യം ചന്ദ്രന്‍
പൊന്ന്യം ചുണ്ടങ്ങാപൊയില്‍ സ്വദേശം. അച്ഛന്‍: എം. ഗോവിന്ദന്‍. അമ്മ: എം.കെ. നാരായണി.
വിദ്യാഭ്യാസം: എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, മൈസൂര്‍ യൂണിവേഴ്സിറ്റി. ഫ്രഞ്ച് ഗവ. സ്കോളര്‍ഷിപ്പോടെ ഫ്രാന്‍സില്‍ ഉപരിപഠനം.
ചിത്രകലാപഠനം, കേരള സ്കൂള്‍ ഓഫ് ആര്‍ട്സ് തലശ്ശേരി. ചിത്രകലാ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ലളിതകലാ അക്കാദമി സ്കോളര്‍ഷിപ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി  33 ഏകാംഗ ചിത്രപ്രദര്‍ശനം. 2005ല്‍ വെനസ്വേലയില്‍ നടന്ന  ലോക യുവജനോത്സവത്തില്‍ ഇന്ത്യന്‍ പ്രതിനിധി.
കൃതികള്‍: സ്ത്രീ-ഇന്ത്യന്‍ ചിത്രകലയില്‍ (ലേഖനം), കെ.സി.എസ്.  പണിക്കര്‍ - കലയും ജീവിതവും (ലേഖനം), ടി.കെ. പത്മിനി -  കലയും ജീവിതവും (ലേഖനം), ലാറ്റിനമേരിക്കന്‍ ചിത്രകല (ലേഖനം),  വേട്ടക്കാരുടെ മാനിഫെസ്റ്റോ (ചെറുകഥ), ചിത്രകലയിലെ  ചക്രവര്‍ത്തിമാര്‍ (ലേഖനം), ഒളിവുജീവിതം (നോവല്‍),  ജവഹര്‍ഘട്ട് (നോവല്‍), ഖദീജ (നോവല്‍).
പുരസ്കാരങ്ങള്‍: കെ.സി.എസ്. പണിക്കര്‍ - കലയും കവിതയും  എന്ന പുസ്തകത്തിന് 2013ലും ചിത്രങ്ങള്‍ക്ക് 1992ലും 94ലും ലളിതകലാ
അക്കാദമി അവാര്‍ഡുകള്‍, ജേസീസ്, റോട്ടറി, അദ്ധ്യാപക കലാവേദി,  അദ്ധ്യാപക സാഹിത്യവേദി പുരസ്കാരങ്ങള്‍. 2022ലെ ടാഗോര്‍ ദേശീയ പുരസ്കാരം (ബാംഗ്ലൂര്‍), വിദ്യാരംഗം കലാ  സാഹിത്യവേദി അവാര്‍ഡ്, മികച്ച ചെറുകഥയ്ക്ക് സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡ്, സ്ത്രീ-ഇന്ത്യന്‍ ചിത്രകലയില്‍ എന്ന പുസ്തകത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ മുണ്ടശ്ശേരി അവാര്‍ഡ്.
ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ലക്സംബര്‍ഗ്, വെനസ്വേല, ദുബായ്,  ബഹറിന്‍, കുവൈറ്റ്, മസ്കറ്റ് തുടങ്ങിയ രാജ്യങ്ങള്‍ പഠനവും സന്ദര്‍ശനവും. 33 വര്‍ഷം കൂത്തുപറമ്പ് ഹൈസ്കൂളില്‍ ചിത്രകലാ അദ്ധ്യാപകനായി  ജോലി ചെയ്തു. മൂന്നു വര്‍ഷം ലളിതകലാ അക്കാദമി സെക്രട്ടറിയായും വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, കേരള സാഹിത്യ അക്കാദമി  എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. 'ഉച്ചക്കഞ്ഞി' ഹ്രസ്വചിത്രം കഥയെഴുതി സംവിധാനം ചെയ്തു.

Email: jalajakkumari@gmail.com


Grid View:
-25%
Quickview

Pramukharude Aathmahathyaikku Oru Amukham

₹113.00 ₹150.00

സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ളചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്‍റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്..

Showing 1 to 1 of 1 (1 Pages)