Poonthottathu Vinayakumar

പൂന്തോട്ടത്ത് വിനയകുമാര്‍
ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് കോമ്പയാറില്‍ 1974-ല്‍ ജനനം. കോമേഴ്സില്‍ ബിരുദവും സോഷ്യോളജിയില്‍
ബിരുദാനന്തര ബിരുദവും നേടി. സാമൂഹിക സേവന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 2004ല്‍ മികച്ച തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ക്കുള്ള
ദേശീയ പുരസ്കാരം ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമില്‍നിന്നും ന്യൂഡല്‍ഹിയില്‍വെച്ച് സ്വീകരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ യൂത്ത് അവാര്‍ഡ്, നെഹ്റു യുവകേന്ദ്ര യൂത്ത് അവാര്‍ഡ്, എം.ജി. യൂണിവേഴ്സിറ്റി ഇടുക്കി റീജിയന്‍ ഔട്ട്സ്റ്റാന്‍റിംഗ് യംഗ് പേഴ്സണ്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മോട്ടിവേഷണല്‍ ട്രെയിനര്‍ ആണ്. ആനുകാലികങ്ങളിലും ആകാശവാണിയിലുമായി നൂറ്റിയമ്പതിലധികം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങള്‍: ഒറ്റ വഴിയിലെ വീട്, കാപ്പച്ചിനോ.
ഖത്തറില്‍ ജോലി ചെയ്യുന്നു.
ഭാര്യ : പ്രതിഭ
മക്കള്‍ : വിശാല്‍ വി. കൃഷ്ണ, വിസ്മയ വി. കൃഷ്ണ
വിലാസം: വിസ്മയം, താന്നിമൂട്,
കല്ലാര്‍ പി.ഒ., ഇടുക്കി-685552.
Mob : 00974 66481916
Email: vinayakumarc17@gmail.com
La Sa Gu -ല സാ ഗു
ല സാ ഗുപൂന്തോട്ടത്ത് വിനയകുമാര്‍പ്രവാസജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പുപ്പാണ് വിനയകുമാറിന്‍റെ കഥകള്‍. പറിച്ചു നടപ്പെട്ട ഭൂമിയില്‍ വേരുകളാഴ്ത്തി ഗ്രാമത്തിലേക്കുള്ള പാത തിരയുകയാണ് കഥാകാരന്‍. നാട്ടിടങ്ങളിലെ മനുഷ്യരുടെ ജീവിതം തേടി നാനാവഴികളിലേക്ക് തിരിയുകയാണ്. പല വലിപ്പത്തിലുള്ള ഇരുപത്തിയഞ്ച് കഥകള്‍ 'ല സാ ഗു' എന്ന ഈ സമാഹാരത്തില്‍..