Priya A S
പ്രിയ എ.എസ്.
എഴുത്തുകാരി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ എരമല്ലൂരില്‍ ജനനം. വിദ്യാഭ്യാസം: ഇ.സി.ഇ.കെ. യൂണിയന്‍ ഹൈസ്‌കൂള്‍, കുത്തിയതോട് തൃക്കാക്കര ഭാരത് മാതാ കോളേജ് (പ്രീഡിഗ്രി), എറണാകുളം മഹാരാജാസ് കോളേജ് (ഇംഗ്ലീഷ് ബിരുദം), പ്രൊഫസര്‍ മധുകര്‍ റാവുവിന്റെ കീഴില്‍ പ്രൈവറ്റായി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച ബാലസാഹിത്യത്തിനുള്ള സിദ്ധാര്‍ത്ഥ് ഫൗണ്ടേഷന്‍ പുരസ്‌കാരം. വിവര്‍ത്തന സാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ഭീമ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ചെറുകഥാസമാഹാരങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ മേഖലകളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ കുസാറ്റില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍.
Fantas Minta
A book by Priya A.S.തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താൽത്തന്നെ ചേതോഹരമായ ഓർമ്മപ്പുസ്തകം. പടിയിറങ്ങിപ്പോകാത്ത ഞാൻ................
Mohajwala
Author:Priya A.Sഇരുപതുകളിലും മുപ്പതുകളിലും വിഹരിക്കുന്ന ഒരു കൂട്ടം സ്ത്രീ എഴുത്തുകാരികള്‍ സ്ത്രീയുടെ ആത്മസത്തയിലേക്ക് വെളിച്ചം വീശുന്നു. പുരുഷകേന്ദ്രീകൃതമായ ലൈംഗികതയിലും ലാവണ്യബോധത്തിലും ഒരു പൊളിച്ചെഴുത്ത് നടത്തുന്നു. പറയാനുള്ള വിലക്കുകളെ അതിജീവിച്ചു കൊണ്ട് സ്വന്തം ആത്മാവിന്റെ സ്വരം കേള്‍പ്പിക്കുന്ന ഇതിലെ കഥകള്‍...