Prof K Aravindakshan

Prof K Aravindakshan

പ്രൊഫ.കെ.അരവിന്ദാക്ഷന്‍

അധ്യാപകന്‍, എഴുത്തുകാരന്‍, സാമ്പത്തികകാര്യ വിദഗ്ദ്ധന്‍, ആക്ടിവിസ്റ്റ്.എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനനം.എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബി.എ. ഓണേഴ്‌സ് ബിരുദം നേടിയ ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ രണ്ടാം ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ട്യൂട്ടര്‍ ആയി. തുടര്‍ന്ന് വിവിധ കോളേജുകളില്‍ ലക്ചറര്‍ ആയും പ്രിന്‍സിപ്പല്‍ ആയും സേവനമനുഷ്ഠിച്ചു. (ഒന്നര വര്‍ഷം എറണാകുളത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആയും സേവനം ചെയ്തു). 31 വര്‍ഷത്തെ അധ്യാപക ജീവിതത്തിനുശേഷം 1996ല്‍ തൃശൂരിലെ സി. അച്യുതമേനോന്‍ കോളേജില്‍ നിന്നും വിരമിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റിലും എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലും കോഴിക്കോട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലും അംഗമായിരുന്നു. വിവിധസാംസ്‌കാരിക സംഘടനകളിലും അംഗമായി പ്രവര്‍ത്തിച്ചു. സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ച് ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്.

കൃതികള്‍: ആസൂത്രണം ഇന്ത്യയില്‍, ഇന്ത്യ സാമ്പത്തിക പാരതന്ത്ര്യത്തിലേക്ക്, ഇന്ത്യാ-സോവിയറ്റ് സാമ്പത്തിക സഹകരണം 

വിലാസം: ജി-149, കൃപ, പനമ്പിള്ളി നഗര്‍, കൊച്ചി-682036



Grid View:
In Stock
-15%
Quickview

Aagoleekaranakalathe Prathirodha Chinthakal

₹94.00 ₹110.00

Book by Prof. K.Aravindakshanനവ ലിബറലിസത്തെയും ആഗോളവത്കരണത്തെയും പ്രതിരോധിക്കുക എന്ന ദേശസ്‌നേഹപരമായ കര്‍ത്തവ്യമാണ് പ്രൊഫ.കെ.അരവിന്ദാക്ഷന് നിര്‍വ്വഹിക്കാനുള്ളത്. നമുക്കുചുറ്റുമുള്ള നിര്‍ദ്ദോഷമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ആഗോള കരാറുകളുടേയും ഒത്തുതീര്‍പ്പുകളുടേയും ചതിക്കുഴികള്‍ പ്രൊഫസര്‍ വളരെ ലളിതമായി പറഞ്ഞുതരുന്നു. സാമ്പത്തിക മേഖലയെ അടിസ്ഥാനമാക്കിയ..

Showing 1 to 1 of 1 (1 Pages)