Prof S Ambikadevi

Prof S Ambikadevi

സ്വാതന്ത്ര്യസമരസേനാനിയും ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര രചയിതാവും ഗുരുവിന്റെ ശിഷ്യപ്രധാനിയുമായിരുന്ന കോട്ടുക്കോയിക്കല്‍ വേലായുധന്റെ മകളായി കരുനാഗപ്പള്ളി താലൂക്കില്‍ തഴവ ശാരദാലയത്തില്‍ ജനിച്ചു. കോട്ടുക്കോയിക്കല്‍ പത്മനാഭന്റെ പുത്രി വി. ശാരദാമ്മയാണ് അമ്മ. തഴവ കറുത്തേരില്‍ സ്‌കൂള്‍, തിരുവല്ല ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍. വനിതാ കോളേജ്, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളേജ്, ചിറ്റൂര്‍ വണ്‍മെന്റ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാള വിഭാഗം മേധാവിയായി 2000-ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു.


Grid View:
-25%
Quickview

Unnee,sarojanethra

₹225.00 ₹300.00

Book by Prof. S Ambikadevi അമ്പാടിക്കുഞ്ഞായി, കാമുകനായി, സ്നേഹിതനായി, സഖാവായി, രാജതന്ത്രജ്ഞനായി, ഗുരുവായി, ജ്ഞാനിയായി, ബഹുപഥങ്ങളിലെ സഞ്ചാരിയായി, ഉണ്ണിക്കണ്ണന്‍റെ ജീവിതചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃഷ്ണചരിതം. വളര്‍ത്തമ്മയായ യശോദയുടെ കണ്ണിലൂടെയാണ് ഈ നോവലിന്‍റെ രചന. പ്രണയസങ്കല്പത്തിന്‍റെ ഉദാത്തപ്രതീകമായ രാധയുടെയും കൃഷ്ണന്‍റെയും കഥകൂടിയാണിത്. കുചേല..

-25%
Quickview

Prathisruthi

₹154.00 ₹205.00

Book by Prof . S. Ambikadevi ,  കേരളത്തിന്‍റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്‍റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്‍റെ ശിഷ്യനായ വേലായുധന്‍റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്‍റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്‍റെ ആത്മചൈതന്യം, കേരളീയജീ..

-25%
Quickview

Valmeeki Ramayanam

₹266.00 ₹355.00

Book by Prof.S.Ambikadevi ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപ..

Showing 1 to 3 of 3 (1 Pages)