Prof S S Warrier
എറണാകുളം ജില്ലയിലെ പൂത്തൃക്കയില്‍ വാര്യത്ത്
1946ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂത്തൃക്ക, പുത്തന്‍കുരിശ്,
പുതുപ്പള്ളി സ്‌കൂളുകളില്‍. കോളേജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസില്‍.
ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദ-ബിരുദാനന്തരബിരുദങ്ങള്‍. കോഴിക്കോട്
സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍ ബിരുദം നേടി. ചരിത്രാധ്യാപകനായി
എഴുപതുകളില്‍ മഹാരാജാസില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു.
എണ്‍പത്-തൊണ്ണൂറുകളില്‍ തൃശൂര്‍ ഗവണ്‍മെന്റ് കോളേജില്‍ വകുപ്പുമേധാവി;
2001-2002ല്‍ പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ പ്രിന്‍സിപ്പല്‍. കോളേജ്
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2002ല്‍
വിരമിച്ചു. ആനുകാലികങ്ങളിലും മാസികകളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്.
Guruvayurperuma: Kshethravum samskaravum
കൃഷ്ണസങ്കല്പത്തിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഗുരുവായൂര്‍ ക്ഷേത്രം. ചതുര്‍ബാഹുവായ വിഷ്ണുവിന്റെ വിഗ്രഹത്തിലൂടെ ആരാധിക്കപ്പെടുന്നത് ഉണ്ണിക്കണ്ണനെയാണ്. ഭക്തസഹസ്രങ്ങളുടെ ആരോമലായി വാത്സല്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ശ്രീകൃഷ്ണക്ഷേത്രം. ശംഖ് ചക്ര ഗദാധാരിയായി പീതാംബരവും കിരീടവും ധരിച്ച് ഒരായിരംകോടി സൂര്യതേജസ്സോടെ കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് പ്രശോഭ..