Punathil Kunhabdulla

Punathil Kunhabdulla

കഥാകാരന്‍, നോവലിസ്റ്റ്. 1940 ഏപ്രില്‍ 3ന് വടകര താലൂക്കിലെ ഒഞ്ചിയത്ത് ജനനം. അലിഗഢ് സര്‍വ്വകലാശാലയില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം. 1971ല്‍ വടകരയില്‍ ശാന്തിനികേതന്‍ നഴ്‌സിങ് ഹോം ആരംഭിച്ചു. താമസിയാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി. കുറച്ചുകാലം സൗദി അറേബ്യയില്‍ ദമാമില്‍. വീണ്ടും നാട്ടിലെത്തി അല്‍മാ ഹോസ്പിറ്റല്‍ എന്ന സ്ഥാപനം തുടങ്ങി. കൃതികള്‍: തെറ്റുകള്‍, സൂര്യന്‍, അലിഗഢിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ (സേതുമായി ചേര്‍ന്നെഴുതിയത്), ദുഃഖിതര്‍ക്കൊരു പൂമരം, കാമപ്പൂക്കള്‍, സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കലീഫ, അഗ്നിക്കിനാവുകള്‍ (നോവല്‍). അജ്ഞന്‍, കത്തി, കാലാള്‍പ്പടയുടെ വരവ്, മലമുകളിലെ അബ്ദുള്ള, കൃഷ്ണന്റെ രാധ, നരബലി, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍, പുനത്തിലിന്റെ കഥകള്‍, ജൂതന്മാരുടെ ശ്മശാനം, ക്ഷേത്രവിളക്കുകള്‍, പുത്രകാമന, നടപ്പാതകള്‍, നാരി മികച്ചിടം, സംഘം, മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - പുനത്തില്‍ കുഞ്ഞബ്ദുള്ള (കഥ). അമ്മയെ കാണാന്‍ (ബാലസാഹിത്യം), വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍ (യാത്രാവിവരണം), അലിഗഢിലെ കുഞ്ഞബ്ദുള്ളയും അറേബ്യയിലെ വല്യബ്ദുള്ളയും (ഓര്‍മ്മക്കുറിപ്പ്). പുരസ്‌കാരങ്ങള്‍: കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വിശ്വദീപം അവാര്‍ഡ്, സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ്, മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്.


Grid View:
-15%
Quickview

Makkayile Nilavum Mookambikayile Kulirum

₹85.00 ₹100.00

Author:Punathil Kunhabdullaകഥാകാരന്] ഭാവനയുടെ ഊര്]ജ്ജത്തിലും വെട്ടത്തിലും കൃതികള്] കൊരുത്താല്] പോര സമകാല സാമൂഹിക പ്രശ്നങ്ങളില്] വ്യാപരിക്കുകയും ആ പ്രശ്നങ്ങള്]ക്ക് പ്രതിവിധി തേടുകയും വേണം. സര്]ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്]ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്] ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില്] കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബ..

-15%
Quickview

Malayalathinte Suvarnakathakal - Punathil Kunjabdulla

₹255.00 ₹300.00

Author:Punathil Kunhabdulla , കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്ക്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു ജനന മാരണങ്ങളുടെ സങ്കീര്‍ണ്ണതയും ജീവിതത്തിന്റെ രോഗത..

Showing 1 to 2 of 2 (1 Pages)