Raji Ramesh
![Raji Ramesh Raji Ramesh](https://greenbooksindia.com/image/cache/catalog/Authors/RAJI-150x270.jpg)
രാജി രമേഷ്
പിതാവ്: രാഘവന്‍. മാതാവ് നാരായണി.കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പതിനൊന്നാം മൈലില്‍ താമസിക്കുന്നു. പുരസ്‌കാരങ്ങള്‍: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഏര്‍പ്പെടുത്തിയ 2017ലെ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്‌കാരം, 2017ലെ ഡോ. അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, ബഹുജനസാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യശ്രേഷ്ഠ സ്റ്റേറ്റ് അവാര്‍ഡ്.പുതിയ സൂര്യന്‍, ഒറ്റ നാണയം (കവിതാസമാഹാരം), എന്റെ മാലാഖക്കുട്ടികള്‍ (കുട്ടിക്കവിതകള്‍), അപ്പു കണ്ട കടല്‍കൊട്ടാരം (ബാലസാഹിത്യ നോവല്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച
കൃതികള്‍.കവിത, നോവല്‍, ചെറുകഥ, കുട്ടിക്കവിത, ലളിതഗാനം, സിനിമാഗാനം, കഥാപ്രസംഗം, ഭക്തിഗാനങ്ങള്‍,
ആല്‍ബം പാട്ടുകള്‍ എന്നിവ രചിക്കുന്നു.
ഭര്‍ത്താവ്: രമേഷ്‌കുമാര്‍ ടി.എം. (ഗവ. സ്‌കൂള്‍ അധ്യാപകന്‍)
മക്കള്‍: അനുഗ്രഹ്, ആരതി.
വിലാസം: മനത്താംകണ്ടിയില്‍, കാക്കൂര്‍ 11-ാം മൈല്‍ സ്റ്റോപ്പ്,
കാക്കൂര്‍ പി.ഒ., കോഴിക്കോട്-673613
ഫോണ്‍: 9446520128, 9497754294
Urumpukottaram
Book By Raji Remesh അലസനും വഴക്കാളിയുമായി ദീപു വീട്ടിൽ നിന്നിറങ്ങി എത്തിച്ചേർന്നത് ഒരു ഉറുമ്പുകൊട്ടാരത്തിലാണ്. അച്ഛനെയും അമ്മയെയും അനുസരിക്കാത്ത അവന് ഉറുമ്പുരാജ്ഞി നൽകിയ ശിക്ഷയും നല്ല പാഠങ്ങളും. അതിലൂടെ ലക്ഷ്യ ബോധത്തിൽ എത്താൻ തീരുമാനിച്ച ഒരു കുട്ടിയുടെ തിരിച്ചറിവിന്റെ കഥയാണിത്.ഉറൂബ് ജീവിതത്തിന്റെ കൂട്ടായ്മയുടെ കഥയും കൂടിയാണിത്..