Rasha Adly

റഷാ അദ്ലി
ഈജിപ്ഷ്യന്‍ വനിതാ നോവലിസ്റ്റ്. ചിത്രകലാ അദ്ധ്യാപിക. കലാ ഗവേഷക. പത്രപ്രവര്‍ത്തക. 1976ല്‍ കെയ്റോയില്‍ ജനനം. ഈജിപ്തിലെ
ഐന്‍ ശംസ് യൂണിവേഴ്സിറ്റി അമേരിക്കയിലെ ലൈം അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം. ആര്‍ട്ട് ഹിസ്റ്ററിയില്‍ ഇന്‍ഡിപെന്‍ഡന്‍റ് ലക്ചററും എമിരേറ്റ്സ് കള്‍ച്ചറല്‍ മാഗസിന്‍റെ കെയ്റോ കറസ്പോണ്ടന്‍റുമാണ്. പൗരാണിക ഈജിപ്ഷ്യന്‍ ചരിത്രം അനാവരണം ചെയ്യുന്ന ചരിത്രനോവലുകളിലൂടെയാണ് റഷാ അദ്ലി ശ്രദ്ധേയയാകുന്നത്. 2010ല്‍ പ്രസിദ്ധീകരിക്കപ്പെട്ട The Clamour of Silence ആണ് ആദ്യ നോവല്‍.
മറ്റു കൃതികള്‍: Life if not Always Rosy, The Tattoo, Confused Women, The Shores of Departure, Passion, The Last Days of the Pasha, On the Outskirts of the Nile, The Night Train to Tel Aviv, You are Shining... You Lighting Up .ഇക്കൂട്ടത്തില്‍ Passion, The Last Days of the Pasha എന്നീ നോവലുകള്‍ 2018, 2020 വര്‍ഷങ്ങളിലെ അറബ് ബുക്കര്‍ സമ്മാനത്തിനുള്ള ലോങ് ലിസ്റ്റില്‍ ഇടംപിടിക്കുകയുണ്ടായി.
ഡോ. എന്‍. ഷംനാദ്:
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബി വിഭാഗം അദ്ധ്യാപകന്‍. 2019ലെ ഖത്തര്‍ ഗവണ്‍മെന്‍റിന്‍റെ വിവര്‍ത്തനത്തിനുള്ള അന്തര്‍ദ്ദേശീയ പുരസ്കാരമായHamad Award for Translation & International Understanding ലഭിച്ചു. ആധുനിക അറബി എഴുത്തുകാരായ നജീബ് മഹ്ഫൂസ് (ഈജിപ്ത്), ഹുദാ ബറകാത്ത് (ലെബനോണ്‍), സിനാന്‍ അന്‍തൂണ്‍ (ഇറാഖ്), സമര്‍ യസ്ബക് (സിറിയ), ഖാലിദ് ഖലീഫ (സിറിയ), ഹബീബ് സാലിമി (ടുണീഷ്യ), യൂസുഫ് ഫാദില്‍ (മൊറോക്കോ), റഷാ അദ്ലി (ഈജിപ്ത്) എന്നിവരുടെ പത്ത് അറബി നോവലുകളുടെ നേരിട്ടുള്ള മലയാള വിവര്‍ത്തനങ്ങള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇമെയില്‍ : shamnadmail@gmail.com
Mudi Medanjitta Penkutty
മുടി മെടഞ്ഞിട്ട പെണ്‍കുട്ടി റഷാ അദ്ലിമധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തിലെ ചില മുഹൂര്‍ത്തങ്ങളെ അടര്‍ത്തിയെടുത്ത് നോവലിലൂടെ അവതരിപ്പിക്കുകയാണ് അദ്ലി. യാസ്മിന്‍ ഗാലിബ്, ഷരീഫ്, സൈനബ് ബകരി, ആള്‍ട്ടന്‍ ജെര്‍മൈന്‍ എന്നീ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല..