Rasheed Parappanangadi

Rasheed Parappanangadi

റഷീദ് പരപ്പനങ്ങാടി

അധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍.1948 മെയ് 28ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ ജനനം. ജി.യു.പി.എസ്. നെടുവ, എ.എം.എല്‍.പി.എസ്. കടുവല്ലൂര്‍,  ജി.എല്‍.പി.എസ്. ചാലിയം എന്നിവിടങ്ങളില്‍ അധ്യാപനം.  2003ല്‍ പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂളില്‍നിന്ന് വിരമിച്ചു.തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, പരപ്പനങ്ങാടി മുഹമ്മദ് സ്മാരക പൊതുവായനശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൃതികള്‍: തിരകള്‍, അമളി, ഒഴുക്കിനെതിരെ, അസ്സുവിന്റെ ലോകം, തണല്‍, കുരുവിക്കുഞ്ഞ്, യാത്ര, ഒരു ഉത്സവസമ്മാനം (ബാലസാഹിത്യം), നൊമ്പരങ്ങളുടെ താളം, ലക്ഷ്യം നഷ്ടപ്പെട്ടവര്‍, റഷീദ് പരപ്പനങ്ങാടിയുടെ

ചെറുകഥകള്‍, താവളം (കഥാസമാഹാരം), മഴമേഘങ്ങള്‍ക്കു ശേഷം (നോവല്‍).
പുരസ്‌കാരങ്ങള്‍: അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്, ആശ്രയബാലസാഹിത്യ അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ്. 

വിലാസം: താവളം, പി.ഒ. പരപ്പനങ്ങാടി - 676303
മലപ്പുറം ജില്ല - 679 340.


Grid View:
-15%
Quickview

Nirangalile Appunni

₹85.00 ₹100.00

Book By Little Greenഅപ്പുണ്ണി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ചിത്രകാരനായിമാറിയ കഥ. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മന്ധത്തിന്‍റെ ആവിഷ്ക്കാരമാണിത്."ഇതിലൊക്കെ പല ചിത്രങ്ങള്‍ വരച്ചുണ്ടാക്കണം പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാനാ. എന്നാലേ അവര്‍ക്ക് മനസ്സിലാവൂ. മണ്ണിനടിയില്‍നിന്ന് വെള്ളവും വളവുമെല്ലാം ചെടികള്‍ വലിച്ചെടുക്കുന്നത് എങ്..

Out Of Stock
-15%
Quickview

Varnakkudakal

₹47.00 ₹55.00

Author:Rasheed Parappanangadiതമിഴകത്തുനിന്നെത്തിച്ചേര്‍ന്ന കുട നന്നാക്കുന്ന നാടോടിയായ പിതാവിന്റെ മകനാണ് മുരുകന്‍. ചെറുപ്പത്തിലെ തന്റെ ജീവിതമാര്‍ഗ്ഗത്തിന്റെ വഴികള്‍ അവന്‍ ഹൃദിസ്ഥമാക്കിയിരുന്നു. സ്‌കൂളിന്റെ പടി കയറിയ അവന്‍ ഒരു കുട തീര്‍ത്ത് യുവജനോത്സവത്തിലെ ജേതാവാകുന്നു. അവനു സമ്മാനമായി ലഭിക്കുന്ന വര്‍ണ്ണക്കുട സ്‌നേഹത്തിന്റെയും നന്മയുടെയും അദ്ധ്വാനത്..

Showing 1 to 2 of 2 (1 Pages)