Reeba Paul

Reeba Paul

റീബ പോള്‍

പിതാവ്: ജെയ്ക്കബ്ബ് വാഴപ്പിള്ളി  (അധ്യാപകന്‍)   മാതാവ്: കവയിത്രി സെലിന്‍ ജെ. ചിറനെല്ലൂര്‍ (അധ്യാപിക)

കവിതാസമാഹാരം: അറിയുന്നീലാരും സീതയെ, കവിതകൊണ്ട് ഒസ്യത്ത്, ഇരുട്ടില്‍ത്തെളിഞ്ഞ പച്ചകള്‍.

പുരസ്‌കാരങ്ങള്‍: അങ്കണം കൊച്ചുബാവ പുരസ്‌കാരം, മേരീവിജയം അവാര്‍ഡ്, യൂസഫലി കേച്ചേരി പ്രതിഭാപുരസ്‌കാരം, സര്‍ഗ്ഗഭൂമി പുരസ്‌കാരം.

തൃശ്ശൂര്‍ രംഗചേതനയിലെ 16ാം ബാച്ച് നാടക വിദ്യാര്‍ത്ഥിയായിരുന്നു. രണ്ടിലക്കൊമ്പ്, ഭ്രമം, The Ant That, ലാസറേട്ടനോട് പറയാനുണ്ട്, മുടി, പെണ്ണഴക്, Last Breath, അരിയില്ലാഞ്ഞിട്ട്, ബോംബെ, ജോസഫ് സ്റ്റാലിന്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പു.ക.സ. കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം, വനിതാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം, വിദ്യാരംഗം തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ലാ കണ്‍വീനര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

എഴുത്തിലും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലും സജീവം.

ഇപ്പോൾ ചേറൂര്‍ എന്‍.എസ്.യു.പി. സ്‌കൂളില്‍ അധ്യാപിക.



Grid View:
-15%
Quickview

Marangal Mindan Thudangiyal മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍

₹102.00 ₹120.00

മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍റീബ പോള്‍കടഞ്ഞുകൂർപ്പിച്ച ഉൾത്തിളക്കവും ചക്രവാളമുഴക്കവുമുള്ള, ക്ലേശിച്ചു മാത്രം മുറിച്ചുകടക്കാവുന്ന ഒഴുക്കുള്ള ശബ്ദകോശത്തിന്റെ ഒരക്ഷയ ഖനി സ്വന്തം ചൂളയിൽ വാർത്തെടുത്തിട്ടുള്ള കവിയാണ് റീബ പോൾ. വിയർപ്പു ചിന്നാതെ ആ പദങ്ങളോടൊപ്പം അടിവെച്ചെത്തുന്നത് പ്രയാ സകരം. കരഞ്ഞു കനത്ത കണ്ണീരു കൊണ്ട് സ്വന്തം അസ്മിതയെ കുതിർ ത്തെടുത്ത് റ..

Showing 1 to 1 of 1 (1 Pages)