Rupesh Paul
രൂപേഷ് പോള്‍
കവി, ചലച്ചിത്രകാരന്‍.1979 ഏപ്രില്‍ 25ന് ചേര്‍ത്തലയില്‍ ജനനം.മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് ബി.ടെക് ബിരുദം.മലയാള മനോരമയില്‍ സബ് എഡിറ്ററായും ഇന്ത്യാടുഡേയില്‍ സീനിയര്‍ കറസ്‌പോണ്ടന്റായും ജോലിചെയ്തു.
2008ല്‍ ആദ്യ ചലച്ചിത്രം 'മൈ മദേഴ്‌സ് ലാപ്‌ടോപ്പ്'. 2011ല്‍ സെയ്ന്റ് ഡ്രാക്കുള എന്ന ഹോളിവുഡ് ചിത്രം സംവിധാനം ചെയ്തു. ഇപ്പോള്‍ 'കാമസൂത്ര 3ഡി' എന്ന ചിത്രത്തിന്റെ പണിപ്പുരയില്‍. 2011ല്‍ 'സെയ്ന്റ് ഡ്രാക്കുള'
കാന്‍ ചലച്ചിത്രമേളയിലും അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റിലും പ്രദര്‍ശിപ്പിച്ചു.
കൃതികള്‍: പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്, അവര്‍ ചായം തേയ്ക്കാത്ത ചവിട്ടുപ്പടികളിലിരുന്ന് ചോളം തിന്നുമ്പോള്‍, വസന്തശിഖരത്തില്‍ ഉണക്കാനിട്ട നിന്റെ ചുവന്ന പാവാടകള്‍ (കവിത),
സെയ്ന്റ് ഡ്രാക്കുള (നോവല്‍)
വിലാസം: പ്രോവിഡന്‍സ്, പി.ഒ. അളഗപ്പനഗര്‍, തൃശൂര്‍-680302.
Saint Dracula
"അത്യധികം വേദനയും സഹനവും നിറഞ്ഞതത്രെ പ്രേമത്തിന്റെ വഴി. ഞാനാകട്ടെ മുള്ളുകൾ നിറഞ്ഞ ആ വഴിയിൽ. ഉറങ്ങുന്ന ശരീരവും ഉറങ്ങാത്ത ഹൃദയവുമായി കാത്തുകിടക്കുന്ന.അവൾക്കുവേണ്ടി മൃഗത്തെ രാജകുമാരനാക്കി മാറ്റുന്നു, പരിപാവനമായ പ്രേമത്തിന്റെ വിശുദ്ധചുംബനത്തിനുവേണ്ടി "പ്രണയത്തിന്റെ വിശുദ്ധിയിൽ ജ്ഞാന സ്നാനം ചെയ്യപ്പെട്ട സൈന്റ്റ് ഡ്രാക്കുളയുടെ കഥ .ഭയത്തിന്റെ അന്ധകാരവഴികള..