S Jayachandran Nair
പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനനം. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാഭ്യാസം. കൗമുദി ദിനപത്രം, മലയാളരാജ്യം, കേരളജനത, കേരളകൗമുദി എന്നിവയില്‍ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. കലാകൗമുദി, സമകാലികമലയാളം എന്നീ വാരികകളില്‍ പത്രാധിപരായിരുന്നു. പുരസ്കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കെ.ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്, കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ.വിജയരാഘവന്‍ സ്മാരക അവാര്‍ഡ്, എം.വി. പൈലി ജേര്‍ണലിസം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ ജേര്‍ണലിസം അവാര്‍ഡ്, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം. നോവല്‍, ലേഖനസമാഹാരം, ജീവചരിത്രം, വിവര്‍ത്തനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.ബാക്കിപത്രം, മരക്കുതിര എന്നീ കൃതികള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചു.
Bakkipathram
Book by S. Jayachandran Nair എഴുതാതെ വിട്ടു പോയ ഓർമകളുടെ ബാക്കിപത്രം. എന്തെല്ലാം മറന്നിട്ടും മായാതെ ശേഷിക്കുന്ന ഓർമകളിൽ മലയാളദേശം പത്രം. വൈകിയെത്തിയ വിവാഹം, 'അമ്മ, സഹോദരിമാർ. ഒറ്റപ്പെടലിന്റെ സംസ്ത്രാസങ്ങൾ; മാതൃത്വവുമായുള്ള മൗനസംവാദങ്ങൾ. ജീവിതത്തിന്റെ ദായക്രമത്തെക്കുറിച്ചു ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു പത്രപ്രവർത്തകന്റെ നോവൽ...
Unmadathinte Sooryakanthikal
മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്ര..
Marakkuthira
Book by S . Jayachandran nair , കുടുംബബന്ധങ്ങളിലെ സ്ത്രീമനസുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി. ക്ഷയോന്മുഖമായ നായർതറവാടുകൾ.ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ കുറെ ജീവിതങ്ങൾ, അവരുടെ പ്രതീക്ഷകൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ നടന്നുപോകുന്ന കഥാനായകൻ. ജീവിതം, യാദൃശ്ചികതയുടെയും ആകസ്മികതയുടെയും കളിയാരങ്ങായി മാറുന്നു. എഴുത്തു..