S Mohan

എസ്സ്. മോഹൻ
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനനം.അച്ഛൻ: സദാശിവൻനായർ.അമ്മ: രുഗ്മിണിയമ്മ. വിദ്യാഭ്യാസം: വെങ്ങാനൂർ മുടിപ്പുരനട എൽ.പി. സ്‌കൂൾ, വെങ്ങാനൂർ ബോയ്‌സ് ഹൈസ്‌കൂൾ, തിരുവനന്തപുരം എം.ജി. കോളേജിൽനിന്ന് പ്രീഡിഗ്രി. പിന്നീട് ഇന്ത്യൻ എയർഫോഴ്‌സിൽ ജോലിയിൽ പ്രവേശിച്ചു. ഇരുപതുവർഷത്തെ സേവനത്തിനുശേഷം 2001ൽ വിരമിച്ചു. യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ '' Online Quiz on most number of GK Questions and subjects'', അമേരിക്കാ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ ''Whatsapp Quiz on the Apex number of multifarious subjects on the maximum duration of days'', യൂറോപ്യൻ റെക്കോഡ്‌സ് ബുക്‌സിന്റെ ''Excellence conducting online quiz on the utmost validtiy of subjects in the longest duration of days'' എന്നീ മൂന്ന് വേൾഡ് റെക്കോഡ്‌സ് നേടിയിട്ടുണ്ട്. ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ വൈസ് പ്രസിഡന്റ് കോർപ്പറേറ്റ് ഫിനാൻസ്.
Email: nairsmk@gmail.com
Sahacharappookkal
സഹചരപ്പൂക്കൾ എസ് മോഹൻ വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മ..
Saphalamee Chardhaam Yathra
സഫലമീ ചാർധാം യാത്രഎസ്സ്. മോഹൻ ലോകത്തിൽ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാൻ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകർത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. 'സഫലമീ ചാർധാം യാത്ര' എന്ന യാത്രാവിവരണഗ്രന്ഥത്തിൽ പത്‌നീ സമേതനായി പതിനൊന്നു ദിവസം ചാർധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ് മനോജ്ഞമായി സഹൃദയഹൃദയാഹ്ലാദമാം..