S Ramesan
കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍. 1952 ഫെബ്രുവരി 16ന്
കോട്ടയം ജില്ലയിലെ വൈക്കത്ത് ജനനം. തത്ത്വശാസ്ത്രത്തില്‍ കേരള
സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥി ജീവിതം
വൈക്കം ഗവ. ഹൈസ്‌കൂള്‍, എറണാകുളം ലോ കോളേജ്. 1973ലും 1975ലും എറണാകുളം
മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍.സംസ്ഥാന സര്‍ക്കാര്‍
സര്‍വ്വീസില്‍നിന്നും അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണറായി 2007ല്‍
വിരമിച്ചു. അതിനു മുന്‍പ് സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂറിലും കേന്ദ്ര
സര്‍ക്കാരിന്റെ സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിലും വെല്‍ഫെയര്‍
ഓഫീസറായും ജോലി ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയായും
സാംസ്‌കാരിക വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ്
സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഗ്രന്ഥശാലാ സംഘം സംസ്ഥാന
നിര്‍വാഹക സമിതി അംഗം. ഗ്രന്ഥാലോകം മുഖ്യപത്രാധിപരായിരുന്നു.
പുരസ്‌കാരങ്ങള്‍: ചെറുകാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മൂലൂര്‍
അവാര്‍ഡ്, എ.പി. കളയ്ക്കാട് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,
ഫൊക്കാന സാഹിത്യ പുരസ്‌കാരം.
Karutha Vavvalukal
BOOK BY S.RAMESAN , കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ് ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ് ഈ കവി എഴുതുന്നത് .കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള ഭാവുകത്വത്തിലൂടെയൊഴുകുന്ന എസ്.രമേശൻ മ..
Ee Thiruvasthram Njan Upekshikkukayanu
A book by S.Ramesanസാംസ്കാരിക വ്യവഹാരങ്ങളിലെ തിരസ്കാരങ്ങളെ രേഖപ്പെടുത്തുകയാണ് കവി. ആത്മനിന്ദയും വേദനയും അമർഷവും വീണ്ടുവിചാരവും ഇടകലരുന്ന ഇടനാഴിയിലൂടെയാണ് കവി കടന്നു പോകുന്നത്. "ഇന്നലത്തെ പത്രത്തിലും ഏതോ ഉദ്ഘാടനച്ചിത്രത്തിൽ പിന്നിൽ ഞാൻ നിൽക്കുന്നത് കണ്ടിരുന്നു. വലിയ ക്ഷീണമൊന്നും മുഖത്തില്ലാതെ എന്നാൽ ചിരി മാഞ്ഞു പോയ തിളക്കം കെട്ടുപോയ കണ്ണുക..
On The Unquiet Coast
BOOKS BY : S.REMESANS . remesan's is a poemtry of witness that relentlessly speaks about the traumatic times we live in. they are poignantly lyrical and politicaly dauntless , articulating grief and oppression, dissonance and resistance in charged images like like that of the house turning one mornig in to prison with walls all around and abo..
S Ramesande Kavithakal
Poetry By S Ramesh.നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാലജീവിതത്തെ പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൗത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ പരുക്കന്‍ ശാഠ്യമല്ലെന്നും സംഘടിതമായ ചരിത്രനിര്‍മ്മിതിയാണെന്നും വിപ്..
Kalushithakalam
Book By: S.Ramesan Nairവീടുകള്‍ക്ക് തീപിടിക്കുന്നു. പുലര്‍കാലങ്ങളില്‍ കാക്കകളായ കാക്കകളൊക്കെ കൊക്കായി മാറുന്നു. ഒരിക്കല്‍ ചരിത്രത്തോടു തോറ്റുമടങ്ങളിയവരൊക്കെ ഇപ്പോള്‍ കൂട്ടത്തോടെ തിരിച്ചുവരുന്നു. ഇത് അധിനിവേശത്തിന്റെ കലുഷിതകാലം. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും ചലനങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് പുലര്‍കാലങ്ങളില്‍ ഉണര്‍ന്നിരുന്നു കൊണ്ട് കവി ക്ഷോഭപര്‍..