S V Vijayan

S V Vijayan

എസ്.വി. വിജയന്‍

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍, വാണിയംകുളം പഞ്ചായത്തില്‍ മനിശ്ശീരിയില്‍ ശൂലംകണ്ടത്ത് വാരിയത്ത് ജനനം. അച്ഛന്‍: പി.വി. ശങ്കുണ്ണി വാരിയര്‍. അമ്മ: മാധവിക്കുട്ടി വാരസ്യാര്‍, വിദ്യാഭ്യാസം: എസ്.വി.എല്‍.പി. സ്‌കൂള്‍ മനിശ്ശീരി, നാഗലശ്ശേരി സര്‍ക്കാര്‍ സ്‌കൂള്‍, ചാത്തന്നൂര്‍, വാണിയംകുളം. കോളജ് വിദ്യാഭ്യാസം: എന്‍.എസ്.എസ്.കോേളജ് ഒറ്റപ്പാലം. 1969-ല്‍ എം.കോം. മുംബൈയില്‍ എത്തി. വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തു. 1973-ല്‍ ജോലിയെടുത്തിരുന്ന സ്ഥാപനം, ബാംഗ്ലൂരില്‍ ഒരു വ്യവസായ സ്ഥാപനത്തിന് തുടക്കം കുറിച്ചപ്പോള്‍ അവിടേക്ക് താമസം മാറ്റി. തുണിമില്ലുകളില്‍ അവസാന പ്രൊസസിങ്ങിന് ഉപയോഗിക്കുന്ന കെമിക്കല്‍സ് നിര്‍മ്മാണ സ്ഥാപനം സ്വന്തമായി തുടങ്ങി. ഇപ്പോള്‍ ബാംഗ്ലൂരില്‍ വിശ്രമജീവിതം.

പ്രധാന കൃതികള്‍: ബാംഗ്ലൂര്‍ ഇന്നലെ ഇന്ന് നാളെ (നിന്നെ,  ഇവത്തു, നാളെ), സത്യസന്ധമായി നിങ്ങളുടെ (അനുഭവകഥകള്‍), ഓര്‍മ്മകളുടെ സമ്മേളനം,  Truly yours (Anec dotes), Egalitarianism to Information Technology (Essays), The untouchable fathers (Anec Dotes), ഗംഗേ ച യമുനേ ചൈവ  (Miscellanea), ഒരു വായനക്കാരന്‍ എഴുതുന്നു (Essays), മസ്തിഷ്‌കാഘാതം: എന്റെ യോഗ പരീക്ഷണം, ഹംപിനഗറില്‍നിന്ന് ഹംപിയിലേക്ക്.

പത്‌നി: ഇന്ദിര. മകന്‍: വിവേക്, മകള്‍: വൃന്ദ

Address: 2793 Ashirvad, 14th B, Main, RPC  Layout, Vijayanagar, Bangalore-560040, Tel: 080-23396090




Grid View:
101 Hraswanubhavangal
101 Hraswanubhavangal
101 Hraswanubhavangal
Out Of Stock
-15%
Quickview

101 Hraswanubhavangal

₹366.00 ₹430.00

Book by S V Vijayanഗൃഹാതുരമായ ഓർമകളും അനുഭവങ്ങളും. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും അന്തർധാരകൾ.ഒറ്റപ്പാലവും ബാംഗ്ലൂരിലെ വിജയനഗറും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ രേഖാചിത്രങ്ങൾ. നാടും വീടും സുഹൃത്തുക്കളും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിറഞ്ഞ ജീവിതത്തിന്റെ ചവർപ്പും മാധുര്യവും. ചിന്തകനായ ഒരെഴുത്തുകാരന്റെ ഉപഹാരം...

Humpinagaril Ninnu Humpiyilekku
Humpinagaril Ninnu Humpiyilekku
Humpinagaril Ninnu Humpiyilekku
Out Of Stock
-15%
Quickview

Humpinagaril Ninnu Humpiyilekku

₹323.00 ₹380.00

A book by S.V. Vijayan , പുരാവൃത്തങ്ങളുടെ 'ഹംപി നഗറിൽ നിന്ന് ഹംപിയിലേക്ക്' എന്ന ശ്രദ്ധേയമായ ലേഖനമാണ് ഈ പുസ്തകത്തിന്റെ ശീര്ഷകവും. ഗ്രന്ഥകാരന്റെ വൈയക്തികാനുഭവങ്ങൾ, കുറിപ്പുകൾ, പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള അനുഭവ സാക്ഷ്യങ്ങൾ - സേതു, മഹാകവി അക്കിത്തം, പി. വത്സല, സാറാജോസഫ്, എം.പി. പരമേശ്വരൻ, തസ്ലിമ നാസറിന്, എം.പി. വീരേന്ദ്രകുമാർ തുടങ്ങിയവരെക്കുറി..

Showing 1 to 2 of 2 (1 Pages)