Salim India
![Salim India Salim India](https://greenbooksindia.com/image/cache/catalog/Authors/Salim-India-150x270.jpg)
സലിം ഇന്ത്യ
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത്.തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ജനനം.
പിതാവ്: മുല്ലശ്ശേരി കണ്ണോത്ത് മതിലകത്തു വീട്ടില്‍ ഖാദര്‍.മാതാവ്: കേച്ചേരി അമ്പലത്തുവീട്ടില്‍ സുഹറ.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്നു മലയാളത്തില്‍ ബിരുദം.സണ്‍ മൈക്രോ സിസ്റ്റംസ് എന്ന അമേരിക്കന്‍
കമ്പനിയില്‍ അഞ്ചു വര്‍ഷം ജോലി ചെയ്തു. യു.എ.ഇയിലെ റേഡിയോ ഏഷ്യാ പ്രോഗ്രാം അവതാരകനായും പ്രവര്‍ത്തിച്ചു.പ്രഥമകൃതിയായ 'പ്രവാസിയുടെ കുതിര' എന്ന കഥാസമാഹാരത്തിന് കെ.എ.കൊടുങ്ങല്ലൂര്‍ സ്മാരക
അവാര്‍ഡ്, 2008ല്‍ മികച്ച ചെറുകഥാകൃത്തിനുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്.
ചെറുകഥകളുടെ ഇംഗ്ലീഷ് പരിഭാഷ 'ദി ലിനേജ്', ഐറിഷ് കവി കെവിന്‍ പാട്രിക് ബ്രൗണ്‍ എഡിറ്റ് ചെയ്ത് ഇംഗ്ലണ്ടിലെ
ബ്രൂസ് മെക്കര്‍നന്‍ എന്ന പ്രസാധകന്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരിയായ എലിസബത്ത് സ്മിത്ത് സലിമിന്റെ ജീവിതാനുഭവങ്ങളെ ഉപജീവിച്ചെഴുതിയ 'എ സ്‌കാര്‍ ഓണ്‍ ഹിസ് ഫോര്‍ഹെഡ്' എന്ന കൃതി ഇംഗ്ലണ്ടില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
ഭാര്യ: ഷാഹിത. മക്കള്‍: സാഗര്‍, സരിത്, സന
വിലാസം: 'ഗോത്രം', മതിലകത്തു വീട്,
കേച്ചേരി പി.ഒ., തൃശൂര്‍ - 680 501
മൊബൈല്‍: 8089520179.
ഇ-മെയില്‍: salimindiawriter@gmail.com
Salimindiayute Kathakal
Book by Salim Indiaമനുഷ്യര്‍ പാര്‍ക്കുന്ന ഒരുപാടു ലോകങ്ങളില്‍ അലഞ്ഞുനടന്ന ഒരു മുസാഫിറാണ് സലിം. വന്‍കരകളിലും രാഷ്ട്രങ്ങളിലും മാത്രമല്ല, ഓര്‍മ്മകളിലും പ്രതീക്ഷകളിലും കാലത്തിന്റെ എല്ലാ മാനങ്ങളിലും അദ്ദേഹം ജീവിച്ചിട്ടുണ്ട്- പ്രൊഫ. എം.എന്‍.വിജയന്‍''എന്നെ കൂടുതലും ആകര്‍ഷിച്ചത് ഖബറിന്റെ ഡയലോഗ് ആകുന്നു. ഭ്രമാല്‍മകതയില്‍ ഒന്നാംതരം ''കവിത'' യുണ്ട്. വനസ്ഥലി ..