Sameera P P

Sameera P P

സമീറ പി.പി.

പാലക്കാട് ജില്ലയിലെ ചുണ്ടമ്പറ്റയില്‍ ജനനം. പിതാവ്: ഹംസ. മാതാവ്: സൈനബ. ബോട്ടണിയിലും സൈക്കോളജിയിലും മാസ്റ്റര്‍ ബിരുദം. ചുണ്ടമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്തുവര്‍ഷത്തോളം ബോട്ടണി അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ കുന്നക്കാവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബോട്ടണി അധ്യാപിക; സൗഹൃദ കോര്‍ഡിനേറ്റര്‍. കേരളത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ ശാരീരിക-മാനസികാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്ട്‌മെന്റിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ മേല്‍നോട്ടത്തില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ (തിരുവനന്തപുരം മെഡിക്കല്‍ കോളേജ്), നിംഹാന്‍സ് ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഡോളസന്റ് കൗണ്‍സിലിംഗില്‍ പ്രത്യേക പരിശീലനം നേടിയ ഫാക്കല്‍റ്റി. ലൈഫ് സ്‌കില്‍ ട്രെയിനര്‍, മോട്ടിവേഷന്‍ സ്പീക്കര്‍. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. അങ്കണം സാംസ്‌കാരികവേദി പുറത്തിറക്കിയ ''ഒരു പെണ്‍കവിതയുടെ പിറവി'' ആദ്യകവിതാ സമാഹാരം. ദക്ഷിണറെയില്‍വെ എംപ്ലോയീസ് യൂണിയന്‍ കവിതാ പുരസ്‌കാരം, പാണേക്കാട് ശങ്കരന്‍ സ്മാരക പുരസ്‌കാരം, തനിമ കലാസാഹിത്യവേദിയുടെ ആദരം, ചെമ്പ്ര യുവജനസംഘം വായനശാലയുടെ കവിതാ പുരസ്‌കാരം, കെ.എസ്.ടി.എ. സംസ്ഥാനതല കവിതാരചനാമത്സര വിജയി തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.സ്ത്രീശാക്തീകരണം, ലഹരിക്കും പീഡനങ്ങള്‍ക്കും ആത്മഹത്യയ്ക്കുമെതിരെയുള്ള ബോധവല്‍ക്കരണം, മാനസികരോഗികള്‍ക്ക് വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ നടത്തിവരുന്നു.

ഭര്‍ത്താവ് റഷീദ് കെ. മക്കള്‍: റുഷൈദ്, റാനിയ.

വിലാസം: ചുള്ളിയേങ്ങല്‍ വീട്, ചൂണ്ടമ്പറ്റ പി.ഒ.

കുലുക്കല്ലൂര്‍, പാലക്കാട് - 679 337  ഫോണ്‍: 9526298949

Email: sameerappcbt@gmail.com

Grid View:
Out Of Stock
-15%
Quickview

Mazhayal Venthathu

₹64.00 ₹75.00

book by Sameera.P.P  ,  തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം..

Showing 1 to 1 of 1 (1 Pages)