Satchidanandan

Satchidanandan

സച്ചിദാനന്ദന്‍

കവി, നാടകകൃത്ത്, വിവര്‍ത്തകന്‍, നിരൂപകന്‍. 1946-ല്‍ കൊടുങ്ങല്ലൂരില്‍ ജനനം. ഇരുപതിലേറെ കവിതാസമാഹാരങ്ങള്‍, അത്രതന്നെ കവിതാവിവര്‍ത്തനസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും. രണ്ട് നാടകകൃതികള്‍, മൂന്നു യാത്രാവിവരണ ഗ്രന്ഥങ്ങള്‍. സ്വന്തം കവിതകളുടെ വിവര്‍ത്തനസമാഹാരങ്ങള്‍  ചൈനീസ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഐറിഷ്, ഇംഗ്ലീഷ് , ഹിന്ദി, ബംഗാളി  തുടങ്ങി പതിനെട്ട് ഭാഷകളില്‍. ലോകമെമ്പാടും കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ നാല് താരതമ്യ സാഹിത്യപഠന സമാഹാരങ്ങള്‍. ജ്വാല, ഉത്തരം, പച്ചക്കുതിര എന്നീ  ലിറ്റില്‍ മാഗസിനുകളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പതിനഞ്ചു പുസ്തകങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്.  കേരളത്തില്‍  ഇംഗ്ലീഷ് പ്രൊഫസര്‍, ഡല്‍ഹിയില്‍  'ഇന്ത്യന്‍ ലിറ്ററേച്ചര്‍' പത്രാധിപര്‍, സാഹിത്യ അക്കാദമി സെക്രട്ടറി, ഇഗ്‌നോ പരിഭാഷാവകുപ്പ് ഡയറക്ടര്‍, 'കഥ' എഡിറ്റര്‍, 'ബിയോണ്ട് ബോര്‍ഡേഴ്‌സ്' എഡിറ്റര്‍ 

(സാര്‍ക്ക് പ്രസാധനം) എന്നീ നിലകളില്‍  ജോലി ചെയ്തു. ഇപ്പോള്‍ സിംല  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ്  

സ്റ്റഡീസ്  നാഷണല്‍ ഫെല്ലോ. കേരള സാഹിത്യ അക്കാദമി ഫെല്ലോ. അഞ്ച് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍, ഉള്ളൂര്‍, 

പി. കുഞ്ഞിരാമന്‍ നായര്‍, ഓടക്കുഴല്‍, വയലാര്‍, കമലാ സുരയ്യ, പത്മപ്രഭ, കടമ്മനിട്ട, കുസുമാഗ്രജ്, ഗംഗാധര്‍ മെഹര്‍, 

കുവേമ്പു, എസ്.ബി.ടി,  ഉള്‍പ്പെടെ 32 പുരസ്‌കാരങ്ങള്‍. ഇറ്റലിയില്‍ നിന്ന് നൈറ്റ്ഹൂഡ്. ഇന്ത്യപോളണ്ട് ഫ്രണ്ട്ഷിപ്പ് മെഡല്‍.

ഇമെയില്‍ : satchida@gmail.com   


Grid View:
-15%
Quickview

Ethirvicharangal

₹238.00 ₹280.00

എതിർവിചാരങ്ങൾസച്ചിദാനന്ദൻ കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിർവിചാരങ്ങളാണ് ഈ ലേഖനങ്ങൾ. കഥ, ലേഖനം, നാടകം, ചിത്രം, ശിൽപ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാൽ ഇവയെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാൽ മുഴുവനായും ഇവയൊന്നുമാകാത്ത, നിരന്തരപരിണാമിയായ,..

-15%
Quickview

Pala Lokam Pala Kaalam

₹255.00 ₹300.00

പല ലോകം പല കാലം സച്ചിദാനന്ദൻ പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതൽ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദൻ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡൻ, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ ..

-15%
Quickview

Ormakaludeyum-Maravikaludeyum-Pusthakam

₹242.00 ₹285.00

ഓർമ്മകളുടെയും മറവികളുടെയും പുസ്തകം (ഓർമ്മ)സച്ചിദാനന്ദൻ നിരന്തരമായ സ്വയം നവീകരണത്തിലൂടെ കരുത്താര്‍ജ്ജിച്ച കവിയാണ് സച്ചിദാനന്ദന്‍. മലയാളകവിതയെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും ലോകകവിതയെ മലയാളത്തിലേയ്ക്കു പറിച്ചു നടുകയും ചെയ്ത കവിയുടെ ആറു പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌ക..

-15%
Quickview

Kizhakkum Padinjarum

₹174.00 ₹205.00

Book By SatchidanandanGuilt about Buddha-rejecting China, Astonishment at Pushkin the great poet reborn as a Christian in Russia, memories of Antonio Gramcy in Italy, Berthold Brecht's poems against the Black Act in the New York Central Library, Anti-America slogans in the toilet of Paris Airport, ... a travel book filled with symbolic imag..

-15%
Quickview

Malayalathinte priya kavithakal - Satchidanandan

₹234.00 ₹275.00

Books By: Satchid Anandanസച്ചിദാനന്ദൻ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിൻറെ കവിതകൽക്കും ബാധകം. കവിയേയും കവിതകളേയും വേർപ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളിൽനിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിൻറെ വഴിച്ചാലുകൾ കീറിയ കവി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനായി അടിയുറച്ച് നിന്ന് ചരിത്രത്തിലൂടെ നടന്നുപോയ വിപ്ലവകാരി. ലോകകവിതയുടെ ദാർശ..

Showing 1 to 5 of 5 (1 Pages)