Satheeshbabu Payyannur

Satheeshbabu Payyannur

സതീഷ്ബാബു പയ്യന്നൂര്‍
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ടെലിവിഷന്‍ ഫിലിം മേക്കര്‍. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ ജനനം.  പയ്യന്നൂരും കാഞ്ഞങ്ങാട്ടുമായി സ്കൂള്‍ കോളേജ് വിദ്യാഭ്യാസം. 1984ല്‍ 'ഈയാഴ്ച വാരിക' എഡിറ്ററായും 1985 മുതല്‍ 2001 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായും 2011 മുതല്‍ 2016 വരെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാരത് ഭവന്‍ മെംബര്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. കൂടാതെ കേരള ചലച്ചിത്ര അക്കാദമി അംഗം, കേരള പനോരമ എഡിറ്റര്‍, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിരവധി ടെലിവിഷന്‍ ഓണ്‍ലൈന്‍ മാധ്യമരംഗത്ത്  സേവനമനുഷ്ഠിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി,  ചലച്ചിത്ര അക്കാദമി, കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ്  എന്നിവയില്‍ അംഗമായിരുന്നു.
കൃതികള്‍: പേരമരം, കുടമണികള്‍ കിലുങ്ങിയ രാവില്‍, കലികാല്‍, വൃശ്ചികം വന്നു വിളിച്ചു.
പുരസ്കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്കാരം  (പേരമരം), കാരൂര്‍ പുരസ്കാരം, അബുദാബി ശക്തി  അവാര്‍ഡ് (രണ്ട് തവണ), തോപ്പില്‍ രവി അവാര്‍ഡ്,  മലയാറ്റൂര്‍ അവാര്‍ഡ്, അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡ്, കേരള സാഹിത്യവേദി അവാര്‍ഡ്, കേരള ഫിലിം
ക്രിട്ടിക്സ് സ്വര്‍ണ്ണമെഡല്‍, എസ്.ബി.ടി. ലിറ്റററി അവാര്‍ഡ്,  ടി.കെ.ഡി. സ്മാരക അവാര്‍ഡ്, ഫൊക്കാന അന്താരാഷ്ട്ര അവാര്‍ഡ്, അറ്റ്ലസ് കൈരളി സാഹിത്യ പുരസ്കാരം.


Grid View:
-15%
Quickview

Arikilaro

₹119.00 ₹140.00

അരികിലാരോസതീഷ്ബാബു പയ്യന്നൂര്‍അഗാധമായ മനുഷ്യസ്നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്‍ അന്യൂനവും അപൂര്‍വ്വവുമായ ഒരു നവപ്രകാശം വര്‍ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ സതീഷ്ബാബുവിന്‍റെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തിന്‍റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്നേഹമാണെന്നു പറയാം. സാഹിത്യത്തിന്‍റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന..

Showing 1 to 1 of 1 (1 Pages)