Scholostique Mukasonga

Scholostique Mukasonga

സ്കോളോസ്റ്റീക് മ്യുക്കസോംഗ
ഫ്രഞ്ച് എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക.1956ല്‍ റുവാണ്ടയിലെ മുന്‍ പ്രവിശ്യയായ ജിക്കോംഗോറോയില്‍ ജനനം.  1959ല്‍ ടുട്സികള്‍ക്കെതിരായ ആദ്യ വംശഹത്യ രാജ്യത്തെ തകര്‍ത്തു. 1960ല്‍, അവരുടെ കുടുംബത്തെ മറ്റനേകം ടുട്സികള്‍ക്കൊപ്പം വാസയോഗ്യമല്ലാത്ത, സ്ക്രബ്ലാന്‍ഡ് പ്രവിശ്യയായ ബുഗെസെരയിലെ ന്യാമാറ്റയിലേക്ക് നാടുകടത്തി. പീഡനങ്ങള്‍ക്കും
കൂട്ടക്കൊലകള്‍ക്കും ഇടയില്‍ അതിജീവിച്ചു. സ്വന്തം ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം  കുടുംബം ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് താമസിച്ചിരുന്നത്. അവര്‍ ആദ്യം കിഗാലിയിലെ ലൈസി നോട്ട്ഡേം ഡിസിറ്റോക്സിലും പിന്നീട് ബ്യൂട്ടാരെയിലെ ഒരു
സാമൂഹിക പ്രവര്‍ത്തകസ്കൂളിലും ചേര്‍ന്നു.  'ഗ്രാമങ്ങളിലേക്ക് മടങ്ങാനും ഒരു സ്കൂളില്‍ പ്രവേശിക്കാന്‍ അവസരമില്ലാത്ത മറ്റുള്ളവരെ സഹായിക്കാന്‍ തന്‍റെ  തൊഴില്‍ ഉപയോഗിക്കാനും അനുവദിച്ച ഒരേയൊരു പെണ്‍കുട്ടികളുടെ സ്കൂളാണിത് എന്ന് അവര്‍ പറയുന്നുണ്ട്.
1973ല്‍, ടുട്സി കുട്ടികളെ സ്കൂളുകളില്‍ നിന്നും ടുട്സി സിവില്‍ സര്‍വീസുകാരെ അവരുടെ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി. തല്‍ ഫലമായി, മരണ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ മ്യൂക്കസോംഗയ്ക്ക്  ബുറുണ്ടിയിലേക്ക് നാടുവിടേണ്ടിവന്നു. ബുറുണ്ടിയില്‍
സാമൂഹിക പ്രവര്‍ത്തകയായി പഠനം പൂര്‍ത്തിയാക്കിയ അവര്‍ യുണിസെഫില്‍ ജോലി ചെയ്യാന്‍ തുടങ്ങി.  1992ല്‍ ഫ്രാന്‍സിലെത്തിയ അവര്‍ക്ക് ബുറുണ്ടിയില്‍ ലഭിച്ച ഡിപ്ലോമ ഫ്രഞ്ച് ഭരണകൂടം അംഗീകരിക്കാത്തതിനാല്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കായുള്ള പരീക്ഷ വീണ്ടും
എഴുതേണ്ടി വന്നു. 1996-97 കാലഘട്ടത്തില്‍ അവര്‍ കെയ്ന്‍  സര്‍വകലാശാലയില്‍ സാമൂഹിക പ്രവര്‍ത്തകയായിരുന്നു.
1998 മുതല്‍ യൂണിയന്‍ ഡിപ്പാര്‍ട്ട്മെന്‍റല്‍ ഡെസ്  അസോസിയേഷന്‍സ് ഫാമിലിയല്‍സ് ഡി കാല്‍വാഡോസിന്‍റെ  കാല്‍വാഡോസിലെ ഫാമിലി അസോസിയേഷനുകളുടെ  ഡിപ്പാര്‍ട്ട്മെന്‍റല്‍ യൂണിയന്‍) ജുഡീഷ്യല്‍ (നിയമപരമായ) പ്രതിനിധിയുടെ പ്രവര്‍ത്തനത്തിലാണ്.
ഇപ്പോള്‍ ലോവര്‍ നോര്‍മാണ്ടിയിലാണ് താമസിക്കുന്നത്
കൃതികള്‍: ആത്മകഥയായ Cockroaches, ദി ബെയര്‍ഫൂട്ട് വുമണ്‍, Mukasonga Ce que murmurent les collines (ചെറുകഥാ സമാഹാരം),

 What the Hills Whisper (ചെറുകഥാ സമാഹാരം) 2017ല്‍ എഴുതിയതും The connection with the Other എന്ന ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരസ്കാരങ്ങള്‍: 2012ല്‍, ഔവര്‍ ലേഡി ഓഫ് ദ നൈല്‍ എന്ന പുസ്തകത്തിന് റൊദോദോ പ്രൈസുംഅഹമദൂകൂറൂമ പ്രൈസും നേടി. ഇന്‍റര്‍നാഷണല്‍ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ്, ലോസ് ഏഞ്ചല്‍സ് ടൈംസ് ബുക്ക് പ്രൈസ് എന്നിവയ്ക്കുള്ള ഫൈനലിസ്റ്റിനു പുറമേ, 2014ല്‍ വംശീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായ  സെലിഗ്മാന്‍ സമ്മാനവും 2015ല്‍ സോസ്യെത്തെദെ  ഷോദ് ലെത്ര് സമ്മാനവും അവര്‍ക്ക് ലഭിച്ചു.സാഹിത്യത്തിനും സംഗീതത്തിനുമുള്ള ഡ്യൂവില്‍ അവാര്‍ഡ് കമ്മിറ്റിയിലെ ജൂറി അംഗമാണ്. രണ്ട് മേഖലകളിലും  കാര്യമായ സാംസ്കാരിക സംഭാവനകള്‍ നല്‍കിയവരെ  അംഗീകരിക്കുന്ന ഷെവാലിയെ ദേസാ ഏ ദെലത്ര  എന്ന പദവി നല്‍കി ആദരിക്കുകയുണ്ടണ്ടായി.
വിവര്‍ത്തനം: കെ. സതീഷ


Grid View:
-15%
Quickview

Nilente Kanyamatha

₹230.00 ₹270.00

നൈലിന്റെ കന്യാമാതാസ്‌കോളോസ്റ്റീക് മ്യുക്കസോംഗ1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻ ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണ..

Showing 1 to 1 of 1 (1 Pages)