Shaju Puthoor

Shaju Puthoor

പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ 

പുതൂരിന്‍റെയും മാരിയില്‍ വെള്ളത്തേരി 

തങ്കമണിയമ്മയുടേയും മകനായി 1966ല്‍ ജനിച്ചു. 

എം.എ മലയാളം, ബി.എഡ് ബിരുദധാരി. 

1992 മുതല്‍ തൃശൂര്‍ ജില്ലയിലെ അവണൂര്‍ ശാന്താ 

ഹയര്‍സെക്കണ്ടറി സ്കൂള്‍ മലയാളം അധ്യാപകനും

ഇപ്പോള്‍ പ്രിന്‍സിപ്പാളുമാണ്. 

2011ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡും

2015ല്‍ ദേശീയ അദ്ധ്യാപക അവാര്‍ഡും ലഭിച്ചു. 

പുരസ്കാരം: 2017ലെ സീതിസാഹിബ് (നിയമസഭാ 

മുന്‍ സ്പീക്കര്‍) പുരസ്കാരവും, 2017ലെ തൃശുര്‍ 

സഹൃദയവേദിയുടെ സുവര്‍ണ്ണജൂബിലി പുരസ്കാരം.

ഗുരുവായൂര്‍ ദേവസ്വം 'ഭക്തപ്രിയ' മാസികയുടെ 

പത്രാധിപസമിതി അംഗം, ഗുരുവായൂര്‍ ദേവസ്വം 

ലൈബ്രറി ഉപദേശകസമിതി അംഗം. 

സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 

സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം കൂടിയാണ്. 

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സംസ്ഥാന കരിക്കുലം 

കമ്മിറ്റിയിലും ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലും 

വിദ്യാരംഗം ഉപദേശക സമിതിയിലും 

കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക?സമിതി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 

പബ്ലിക്കേഷന്‍ കമ്മിറ്റി എന്നിവയില്‍ അംഗമാണ്.

കൃതികള്‍: ഉണ്ണികൃഷ്ണന്‍ പുതൂരിനെ അടുത്തറിയുക, 

പുതൂര്‍: വ്യക്തിയും സാഹിത്യവും. 

രാജലക്ഷ്മിയുടെ സാഹിത്യലോകം എന്ന വിഷയത്തില്‍ 

കേരള സാഹിത്യ അക്കാദമിയുടെ റിസേര്‍ച്ച്?സ്കോളര്‍. ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 

പുതൂര്‍ ട്രസ്റ്റ് & ഫൗണ്ടേഷന്‍ ചെയര്‍മാനാണ്. 



Grid View:
-15%
Quickview

Pradakshinam

₹85.00 ₹100.00

പ്രദക്ഷിണംഷാജു പുതൂർഷാജു പുതൂരിന്റെ ലേഖനസമാഹാരത്തിൽ ഗുരുവായൂരിനോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും വസ്തുതകളുടെയും പ്രചാരം കുറഞ്ഞുപോയ ചില സാമാന്യാചാരാനുഷ്ഠാനങ്ങളുടെയും വിവരണങ്ങളും അനാവരണങ്ങളുമാണ് പ്രതിപാദ്യം. മുൻപറഞ്ഞ വെളിപാട് ഉണ്ടാക്കിത്തരുന്നു ഈ ലേഖനങ്ങൾ. വസ്തുതകളിലൂടെ ലേഖകൻ പ്രദക്ഷിണം വെയ്ക്കുമ്പോൾ പുതിയ പുതിയ വിവരങ്ങൾ തത്പരരായ വായനക്കാർക്ക് ദ..

Showing 1 to 1 of 1 (1 Pages)