Sharathchandra Chathopadhyaya

Sharathchandra Chathopadhyaya

ശരത്ചന്ദ്ര ചതോപാദ്ധ്യായ

ബംഗാളി സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്‍.1876 സെപ്തംബര്‍ 15ന് ബംഗാളിലെ ദേവാനന്ദപൂരില്‍ ജനനം.കുട്ടിക്കാലം അമ്മാവന്റെ കൂടെ ഭരത്പൂരില്‍. 1894ല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. ദാരിദ്ര്യം മൂലം കൂടുതല്‍ പഠിക്കാനായില്ല. 1902ല്‍ ബര്‍മ്മയിലേക്ക് പോയി. ആദ്യത്തെ നോവല്‍ രാമേര്‍ സുമതി. പിന്നീട് പഥേര്‍ നിര്‍ദ്ദേശ് എന്ന നോവല്‍ രചിച്ചു. ബിന്ദുര്‍ ഝലേ എന്ന നോവല്‍ ബര്‍മ്മയിലെ വായനക്കാരെ അത്യന്തം ആകര്‍ഷിച്ചു. അതിനുശേഷം ബിരാജ് ബഹു, പല്ലിസമാജ്, പണ്ഡിറ്റ് മശായ് എന്നീ നോവലുകളും അവിടെ വച്ചു രചിച്ചു. ആ കാലയളവില്‍ കുന്തളീര്‍ പുരസ്‌കാരം ലഭിച്ചു. അനിലാദേവിയെന്ന തൂലികാനാമത്തിലും ഏതാനും നോവലുകള്‍ രചിച്ചിട്ടുണ്ട്. രാഷ്ട്രീയ ഭാവനയോടു കൂടി എഴുതിയ പഥേര്‍ ദാബി ബ്രിട്ടീഷ്  സര്‍ക്കാര്‍ 1939 വരെ നിരോധിച്ചു. 1923ല്‍ ജഗത്താരിണി പുരസ്‌കാരമായ സ്വര്‍ണ്ണമെഡല്‍ കൊല്‍ക്കൊത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ചു. 

ധാക്ക യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് ബിരുദം നല്‍കി ആദരിക്കുകയുണ്ടായി. ശ്രീകാന്ത പരിണീത, ഗൃഹദാസ്, വിപ്രദാസ് എന്നിങ്ങനെ നാല്പതോളം രചനകള്‍ നാടകം, നോവല്‍ എന്നീ മേഖലകളിലായി അദ്ദേഹത്തിന്റേതായുണ്ട്. 

ദേവദാസ് എന്ന നോവലിന് എട്ടു തരത്തില്‍ സിനിമാരൂപം ഉണ്ടായിട്ടുണ്ട്. 1938 ജനുവരി 16ന് അദ്ദേഹം അന്തരിച്ചു.



Grid View:
Out Of Stock
-15%
Quickview

Pather Dabi

₹221.00 ₹260.00

Book By Sharathchandra Chathopadhyaya ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്‌ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ്‌ പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായ‌യുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള..

Showing 1 to 1 of 1 (1 Pages)